ജീവിതത്തിൽ അലങ്കാര വസ്തുക്കൾ ശേഖരിച്ചു വെയ്ക്കുന്നതെന്തിനാണ്.
പാകമാകില്ലെന്നറിഞ്ഞിട്ടും ചില കരുതലുകൾ അളന്നു
മുറിക്കുന്നതെന്തിനാണ്.
മലർപ്പൊടിക്കാരനും
പൊൻ മുട്ടയിടുന്ന താറാവും
മരംവെട്ടുകാരനും നീ തന്നെയാണോ .
പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ മാത്രമാണോ
ഇതെല്ലാം കരുതി വെയ്ക്കുന്നത്. ചുരിദാറുകൾ ,
പാദുകങ്ങൾ ,
കുപ്പിവളകൾ ,
സ്വപ്നങ്ങൾ ,
കാമുകീ കാമുകൻമാർ .ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ.
ഇന്നു മാത്രമാണെന്റേതെന്ന തിരിച്ചറിവിൽ
ഭാവിയുടെ ശ്രീകോവിലിൽ തെളിയിക്കാൻ തിരി നിർമ്മിക്കുകയാണോ.
ദുഃഖത്തിന്റെ പാറയിൽ കാൽതട്ടി വീഴാതിരിക്കാൻ
സ്വപ്നങ്ങൾക്കു നിറം കൊടുക്കുകയാണോ.
എങ്കിൽ
പ്രണയത്തിൻ
പൂമാലകെട്ടി
പൂമ്പാറ്റപോൽ പാറിപ്പറന്നു
നന്മതൻ തേൻനുകർന്ന്
അതിരുകൾക്കപ്പുറം പോവുക
നിൻ ചുവടുകളിൽ പുതുജീവൻ തുടിക്കട്ടെ
നാളെ നിന്റേതല്ലെന്നറിയുക.
ഇന്നു മാത്രമാണു നിനക്കു സ്വന്തം.

മിനി സജി.

By ivayana