മഴയായി വന്നിന്നെൻ മനതാരിൽ പെയ്തു നീ
ഒഴിയാത്തൊരോർമ്മകൾ പോലേ…
മഴയെത്തും നേരത്തെൻ അരികിലെത്താറുള്ള
പൊഴിയാത്ത പൂവിതൾ പോലേ
തെല്ലും പെയ്യാത്ത തെളിമാനം പോലേ…
(മഴ…)
അറിയാതെയാമുഖം അകതാരിൽ വന്നെന്റെ
അഴകേറും നിനവായി നിന്നു…
അരുകിലുണ്ടീമുഖമെന്നറിഞ്ഞെന്നാലും
അറിയാതെയാമുഖം കണ്ടൂ
ഞാനറിയാതെ മോഹങ്ങൾ പെയ്തൂ…
(മഴ…)
അരുതരുതിങ്ങനെ അരുതാത്ത മോഹങ്ങൾ
അറിയാതെ വന്നു പോയെന്നോ…
പിരിയാത്ത നോവുകൾ അകതാരിൽ വന്നെത്തി
പറയാതെ പറയുകയാണോ
എല്ലാം ജലരേഖയാവുകയാണോ…!
(മഴ…)

(ഗീത.എം.എസ്)

By ivayana