യുഗസഹസ്രങ്ങൾക്കുമപ്പുറം
സൂര്യചന്ദ്രർതോളുരുമും വെളിച്ചത്തിൽ
നീഹാരപ്പൊയ്കാതടത്തിൽ
അപ്സരസവൾ പ്രാവൃട്
നീരാടിയുല്ലസിക്കവേ
പ്രാചീനതിലകനവൻ
തൻമിഴിയാലായുടൽ
തഴുകിയനവധി കാതം
ചരിച്ചനുരാഗവിവശനായി
പൊയ്കാതടത്തിൻ പുളിന-
മൊന്നതിൽ ചാരെചമച്ചൊരു
വാസന്തഗേഹമതിവേഗനേ
പിന്നെത്തൻ മത്തദാഹത്താൽ
തഴുകിയുണർത്തിയായപ്സരസിനെ
തൻഗാഢാലിംഗനത്തിനാൽ
നെല്ലിടയകലമേതുമില്ലാതെ
രതികാമ മൻമഥലീലകൾ
ആടിയുല്ലസിക്കവേ
തൻ ദിവ്യമാംമിഴിപോലുമടഞ്ഞവേളയിൽ
സ്വപത്നി രോഹിണിയവൾ
തൻസുനേത്രത്താൽ ദർശിച്ചിതേ
ഇഹലോകമെങ്ങുമേ
കാണതൊരീ കാമരൂപങ്ങളെ
പിന്നപ്പറവവാനുണ്ടോ,
അസൂയയ്ക്കുണ്ടോ
വേർതിരിവെങ്ങുമേ
രോഹിണിതൻ മനമിരുണ്ട-
തുപോലാനനവും
ദിഗന്തങ്ങൾ നടുങ്ങുമാറുച്ചത്തിൽ
ശാപവചസിങ്ങനെ
‘പ്രവൃട് നീ ഭൂമിയിൽ പിറക്കട്ടെ
മനുയോനിയതിൽ തീരട്ടയീകളങ്കം’

നീഹാര വീഥിയിലതിസുന്ദരിയീ
മഹീതലത്തിലിങ്ങ്
സ്വർലോക സമമാം കൈരളിയിൽ
പൈതലില്ലാക്കൈതവത്താൽ
ആകുലനൃപനായൊരാ
ഇരവികേരളവർമ്മൻ
ബഹുഭാര്യമാരിലതി സുന്ദരി
നടന രംഭ ചെറുകര കുട്ടത്തി-
യുമായി രമിച്ചുകഴിയവേ
ശാപഫലമത് വന്നുനിറഞ്ഞങ്ങ്
കുട്ടത്തിയവൾ ഭാഗ്യവതി
ശാപത്താൽ മനഷ്യോദര-
ത്തിലാകിലും നഷ്ടമാകുമോ
അപ്സരസിൻ ചേലുകൾ
കുമാരിയിവൾ ഉണ്ണിയാടി
സുകുമാരകലകളിലതി
സമർത്ഥയൊരിക്കൽ
ഗൃഹമുപ്പിൽ ശ്രുതിമധുര
ഗാനമൊഴുക്കിടെയാകാശ
വീഥിയിലങ്ങ് നിശാപഥൻ
തിരിച്ചറിഞ്ഞുതൻ കമുകീ
സ്വനവുമങ്ങുവ്യസനനുമായി
തൻഭ്രത്യരവരെയയച്ചിങ്ങു
ഭൂലോകേ ഉണ്ണിയാടിയവളുടെ
ചരിതമറിയുവാൻ.

ഇവ്വണ്ണമുള്ളോരു ധരയിതല്ലോ
ഇവ്വിധമിങ്ങനെ പേടിയായി
പ്രേതഭൂമികണക്കെ
ദുരമൂത്തിന്നുറങ്ങിടുന്നു.

…..ഗംഗ അനിൽ…..

By ivayana