അയ്യനയ്യപ്പനേ സ്വാമിയേ ശരണമയ്യപ്പാ..
സ്വന്തമാം പൊരുളറിയാൻ എന്നുള്ളിൽ
ഞാൻ തിരയുന്നൂ,
അഭിഷേകപ്രിയനേ… സ്വാമിയേ… ശരണമയ്യപ്പാ… !
പൊന്നുപതിനെട്ടാം പടിയിലുറങ്ങും
അറിവിൻ വേദപ്പൊരുളിനെ
കണികണ്ടുണർന്നൂ വിളിക്കുന്നൂ, കർപ്പൂരപ്രിയനേ… പ്രിയനേ
ശരണമേകണേ നിത്യവും ….
സ്വാമിയേ… ശരണമയ്യപ്പാ.. !
വൃശ്ചികപ്പുലരിയിൽ ശരണമന്ത്രങ്ങളുരുക്കഴിക്കവേ
മണ്ഡലകാലം കാത്തിരിക്കുന്നൂ ഭക്തരെ ,
അയ്യൻ മണികണ്ഠൻ ഭസ്മപ്രിയൻ…. സ്വാമിയേ… ശരണമയ്യപ്പാ… !
ഇരുമുടിക്കെട്ടിലുറങ്ങും പരിദേവനങ്ങൾ
അയ്യനിൽ നെയ്യായിയുരുകിയിറങ്ങവേ
ഭക്തരുടെ കണ്ഠത്തിൽനിന്നുയരുന്നൂ അയ്യനയ്യനേ… ശരണമേകണേ…
സ്വാമിയേ… ശരണമയ്യപ്പാ… !
ബിനു. ആർ.