നേർച്ചക്കോഴി കരയുന്ന ദിവസം
വിരുന്നുകാർ വരും
ബലിക്കത്തി നിണമണിയുമ്പോൾ
ഭൂതഗണങ്ങൾ നിർവ്യതരാവും
നാടൻ ചാരായവും,
മാംസാദികളും
ഇലകളിൽ നിറയുമ്പോൾ
അവരാദ്യം രുചിക്കുമത്രെ!
ഞെരങ്ങി പിടഞ്ഞ
കോഴിയുടെ ജിവനിലൂടെ
നിങ്ങൾ ജീവിതം തിരയും
കവിതയുടെ ആഴം കുറിക്കും
അസ്വദിച്ചിറക്കുന്ന മദ്യത്തിൽ
ബന്ധങ്ങൾ ഉൻമാദം തേടും
സ്വന്തം പാപത്തെയതിൽ
കുഴിച്ച് മൂടും
ഭൂദഗണങ്ങൾ
ദൈവമോ, ചെകുത്താനോ?
അവരൊരു നല്ല രാശി തരും
ഭാവി ശോഭനമാക്കും
ഇരുണ്ട ചിന്തകൾ കൊണ്ട്
വെളിച്ചത്തെ തേടും
അടുത്ത ആണ്ടറുതിക്കായി
ബലിക്കോഴിക്ക് തീറ്റയിടും.

By ivayana