ശ്രീ ഗുരുവായൂർ ഏകാദശി ആശംസകൾ

അറിയാതെ അളകങ്ങളൊളിച്ചുവച്ചു,
നീ,അണിയിച്ചൊരീദിവ്യ ഹരിചന്ദനം…
അനുരാഗമെന്നില്‍ കളഭമായീ,
എന്റെ അകതാരില്‍ദിവ്യാഭരണമായീ…
ചിലങ്കകള്‍ചാര്‍ത്തിയ പാദങ്ങളില്‍,
ചപലയായീ,രാധ നോക്കിനിന്നു…
കണ്ണുകളാര്‍ദ്രമായ് കഥപറഞ്ഞു,
രാധതന്നുയിരില്‍ കദനം നിറഞ്ഞു…
യാത്രചൊല്ലീടുവാനാഞ്ഞ നിന്റെ,
യാത്രപോലും രാധ അറിഞ്ഞതില്ല…
കണ്‍പീലിതുറക്കാതിരുന്നുപിന്നെ,
കാലമാം തോഴനെയാത്മാവിലാക്കി.

(പട്ടം ശ്രീദേവിനായർ)

By ivayana