കിഴക്ക് ആദിത്യൻ
ഉണരുമ്പോൾ എൻ അമ്മ
തരും ഉമിക്കരി കയ്യിലായ്
പിന്നൊരു പച്ചീർക്കിലി
നെടുകെപിളർന്നു
നാക്കുവടിക്കാനായ്
ഓർക്കട്ടെ ഞാൻ
എൻ കുട്ടിക്കാലം
ഇല്ലായിരുന്നു ഘടികാര
ശബ്ദങ്ങൾ.. ദൂരത്തായ്
നമ്പുതിരി മനകളും
പാട്ടു പാടി ചൂളം വിളിച്ച്
തീവണ്ടി ശബ്ദങ്ങൾ
വെള്ളം കോരും ശബ്ദം
കേൾക്കാം കട.. കട എന്നു
മനയിൽ നിന്നും…. ഹോ
മറക്കാൻ വയ്യ ദൈവമേ
ദോശക്കല്ലിൽ ചുടുദോശ
ആട്ടുകല്ലിൽ അമ്മ അരച്ച
ആ മാജിക് ദോശ
മറക്കാൻ ആകുന്നില്ല
ഇനിയുമുണ്ട് ബാല്യകാലഓർമ്മകൾ
എന്തു ഭംഗി ആയിരുന്നു….
ഉഴുതുമറിച്ചിട്ടു,
ചാണകവും തോലും,
ഇട്ടിട്ട് കോൽമരം ഇട്ടുനിരത്തി…
ഞങ്ങൾ ഉണ്ടാക്കുമാ ചേറിന്,
ചേറിൽ ചക്കിയമ്മ.
ഉണ്ണിയാർച്ചേടെ
പാട്ടും പാടി ചാറ്റൽ,
മഴയത്ത് ഓല കുടക്കടിയിലായി,
ഞാറു നടും.
ഞങ്ങൾ കുട്ടികൾ.
വയലിൽ ആ ചേറിൽ,
പൂന്തു വിളയാടിയിരിന്നു.
എത്ര വരാലിനെ,
പിടിച്ചു പൊരിച്ചു തിന്നു..
കറി വച്ചു… ഞങ്ങൾ..
എരിവും പുളിയും ചേർത്ത്,
എല്ലാം പോയിദൈവമേ..
ചക്കിയമ്മ ഇല്ല..
കൃഷി ഇല്ല.. ഉണ്ണിയാർച്ചയില്ല,
എല്ലാം നിർത്തി.
എല്ലാം കഥയായി,
നാം നമ്മളെ കൊല്ലുന്നു,
വ്യവസായങ്ങൾ വളരുന്നു.