നിൻ മുന്നിൽ വന്നോരു നേരം തൊഴുതതും ഇല്ലാ ….
കണ്ടൊന്ന് തൊഴുത് മനം നിറവാൻ വന്നപ്പോൾ കണ്ടതും ഇല്ലാ …..
മടിശ്ശീല നിറവതിനാൽ പിന്നേ കാണുവാനൊട്ടു മോഹിച്ചും ഇല്ലാ ….
മാളിക മേലിരുന്നു ഞാൻ കുംഭവീർപ്പിച്ചങ്ങനേ വിളയാടീ കണ്ണാ
ഇപ്പോൾ ജലപാനമില്ലാതലയുകിൽ വന്നു ഞാൻ എന്റെ ഭഗവാനേ……
എന്റെ കണ്ണീരു കൊണ്ടാവട്ടേ ഇന്നത്തേ തുലാഭാരം കണ്ണാ …..
ഓരോ മാത്രയിലും നിൻ രൂപമാണിതു തെളിയുന്നതു കണ്ണാ …..
മന്നവനാകുവാൻ ഇല്ലാ എനിക്കാശയ തൊട്ടുമേ … പൊന്നുണ്ണിക്കണ്ണാ…..
ഈ ദുഃഖത്തിന്നറുതിയായ് ഒന്നുറങ്ങീടേണം ഗുരുവായൂർ സന്നിധേ …..
എന്റെ തെറ്റുകൾ പൊറുത്തു നീ കൈതവമെല്ലാമകറ്റീടണേ പൊന്നുണ്ണിക്കണ്ണാ …..!

ഷിബുകണിച്ചുകുളങ്ങര .

By ivayana