നാച്ചിയമ്മയുടെ വീട്ടിലെ കിണറ്റിൻ വെള്ളത്തിൻറെ സ്വാദ് ഇന്ന് കിട്ടാക്കനിയായി.. അതു ഓർക്കാത്ത ഒരു ദിവസവുമില്ല.കുടിവെള്ളം മുന്നിൽ കണ്ടാൽ നാച്ചിയമ്മ മനസ്സിൽ റെഡി……!!മധുര ഇളനീർ വെള്ളമല്ലേ അത്.

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വെള്ളം നാച്ചിയമ്മയെ മറിക്കടക്കണമെങ്കിൽ ഒന്നു പുളിക്കും…ഞാൻ കൂട്ടുക്കാരോട് പറയാറുണ്ട്. അതാണ് ആ മണ്ണിൻറെ ഗുണം…മുണ്ടൂരിൻറെ വടക്കെ അറ്റം.തണുത്ത മണ്ണ്,കാറ്റിൻ കുളിർമ്മ,മല അടിവാരത്തിൻറെ ശാന്തത…എനിക്ക് തോന്നിയതും,ഇഷ്ടവുമാണ് ഏകാന്തത….എല്ലാം അവിടെ ഉണ്ട്. സൂപ്പർ ഓക്സിജനും….!!!

ചേറുമലയിലെ പാറക്കെട്ടുകളുടെ ഇടയിലൂടെ, കുത്തി ഒലിച്ച് വരുന്ന വെള്ളം,സമതലത്തിൽ ഊഴന്നിറങ്ങി സമീപ കുളത്തിൽ ഉറവയായി വരുന്നു.. അവിടെന്നു ഉറവ നാച്ചിയമ്മയുടെ കിണറ്റിലേക്കും കണ്ടോ…. വെള്ളം വരുന്ന വഴി…??ആ ഇളനീർ ഈ ദേഹത്തിൽ എത്ര തവണ ദാഹം ശമിപ്പിച്ചു..നാച്ചിയമ്മ ഒരു പൈസ പോലും എന്നോട് വാങ്ങിയിട്ടില്ല.മുണ്ടൂരിൻറെ സംസ്കൃതി.

നാച്ചിയമ്മ അതിൻറെ പരിചേദനം…ജോലി ചെയ്യുമ്പോൾ ഞാൻ പോയിരുന്ന നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾ അതെല്ലാം ബില്ലാക്കി… ഒടുക്കത്തെ ബില്ലുകൾ..!!വെള്ളം പോലും ഓസിനു തരാത്ത പൈസ വിഴുങ്ങികൾ..? മീറ്റിങ് നടത്തി,നടത്തി നഗരങ്ങളിലെ കമ്പനികൾ വഴിയാധാരമായി…

നാച്ചിയമ്മയ്ക്ക് പുണ്യം കിട്ടും…🙏🙏🙏!!!ഹോട്ടൽ അവറുകൾക്ക്, ഡോളറും പാപവും..??നാച്ചിയമ്മ തന്ന വെളളത്തിന് ഒരു സുലൈമാനി ഉണ്ടായിരുന്നു…മുണ്ടൂരിലെ സംസ്കൃതി ഉണ്ടായിരുന്നു …അതു എൻറെ തലച്ചോറിൽ…സിരകളിൽ…ഇന്ദ്രിയങ്ങളിൽ…ഒരു ശമനത തന്നു.കോർപ്പറേറ്റ് ഹോട്ടലുകളിലെ ഞാൻ ഉള്ളാലെ ശപിച്ചു..കൂടുതൽ ചിന്തിച്ചപ്പോൾ അവരുടെ നിസ്സഹായ അവസ്ഥയും ഞാൻ അറിഞ്ഞു.

കലിയുഗത്തിലെ പൈസ മോഹികൾ…വെള്ളം അവർ വിറ്റു കാശാക്കി കൊടും പാപി കെട്ടി വലിച്ച നാട്ടിൽ ഇതൊക്കെ നടക്കും… ആരോ പറഞ്ഞു. നാച്ചിയമ്മ തരുന്ന വെള്ളം ആലോചിച്ചു അന്ന് ഞാൻ വണ്ടി ചക്രം ഉരുട്ടി..അടിവാരത്തിലേയ്ക്ക് പതിവ് ട്രിപ്പിനു പോകുമ്പോൾ ഇട വരമ്പിൽ നിന്നു ആ കാഴ്ച കണ്ടു…രാധ ഒരു മരത്തിൽ തൂങ്ങി ആടുന്നു.. !!അതും ഒരു വെളള കേസ് മരണം ആയിരുന്നു …രാധ കുടിച്ചു…..ഓവറായി കുടിച്ചു….കടം കേറി….തകർന്നു തരിപ്പണമായി.

വെള്ളം രാധയെ ഒരു ദിവസം വിഴുങ്ങി ചാരായം എന്ന വെള്ളം…??ജീവിതത്തിൽ എവിടെയും എത്തിപ്പെടാതിരുന്ന രാധ ,അടിവാര പുറംമ്പോക്കു ഭൂമിയിലെ പുളി മരത്തിൽ ലക്ഷ്യം കണ്ടു..വെള്ളം വരുത്തിയ വിനയെ….!!അന്ന് അതു കണ്ടപ്പോൾ പേടി പിടിച്ചു ചക്രം യൂ ടേൺ തിരിച്ചു ഞാൻ വീട്ടിലേക്ക് തിരിച്ചു..ഇടവരമ്പിൽ എത്തിയപ്പോൾ സൂര്യ കുത്തിൽ ഞാൻ ഒന്നു വണ്ടിയ്ക്ക് ബ്രേക്ക് ഇട്ടു. ആരെക്കെയോ ഓടി വരുന്നത് കണ്ടു..രാധ മരിച്ചിട്ടു മണിക്കൂറുകൾ ആയിട്ടില്ല. ഗ്രാമത്തിലെ ആളുകൾ വിവരം അറിഞ്ഞു തുടങ്ങിയിട്ടേ ഉള്ളൂ ..ആരോ ചെറുമല പോയി കരി കൊണ്ട് വരുന്നവർ കണ്ടതാ..അവർക്ക് ശേഷം ആ കാഴ്ച ഞാൻ കണ്ടു. ഓടി വരുന്നവരുടെ കൂട്ടത്തിൽ കൂട്ടുക്കാരി രാജിയും അവളുടെ അമ്മയും ഉണ്ടായിരുന്നു..നിലവിളി കേട്ട് അവരും ഓടി വന്നതാണ് രാധ അവരുടെ ബന്ധു ആണ്.

കൂടപ്പിറപ്പ് പോലെ ആണ് എൻറെ ഉണ്ണീയൊരെ രാധേ….നീ ഇങ്ങനെ ചെയ്തല്ലോടാ … എന്ന് അവർ ഓട്ടത്തിനിടയിൽ കരഞ്ഞു കൊണ്ട് പറയുന്നുണ്ടായിരുന്നു.കൂട്ടുക്കാരി രാജിയും,അവളുടെ അമ്മയും തേങ്ങൽ അടക്കി എൻറെ മുന്നിലൂടെ കടന്നു പോയി. കൊച്ചു വരമ്പിൽ അവർക്ക് വഴി കൊടുത്തു ഞാനും ഒന്ന് വിതുമ്പി. എപ്പോഴും കൈവീശി കാണിക്കുന്ന കൂട്ടുക്കാരി രാജി,സങ്കടവും ജാള്യതയും ഒരുമിച്ചുള്ള ഭാവത്തിൽ എന്നെ മറി കടന്നു..പാവങ്ങൾ…..

രാധയെ അവർ സ്നേഹിച്ചിരുന്നു..സെൻസിറ്റിവായ ഞാൻ പറയേണ്ടതില്ലല്ലോ..കരഞ്ഞു കൊണ്ട് ഞാൻ വണ്ടി ചക്രം ഉരുട്ടി രാധയെ എനിക്കും അറിയാമായിരുന്നു..എൻറെ ഗ്രാമം ഇരുട്ടിലേയ്ക്ക് ഊളിയിട്ടു കൊണ്ടിരുന്നു..എനിക്ക് അമ്മയെ ഓർമ്മ വന്നു ഏതോ കടത്തിൽ മുങ്ങിയ രാധ മരിച്ചതോടെ ആ കട ബാദ്ധ്യതയിൽ നിന്നും അവൻ മോചിതനായി .

അതിനു അവനെ സഹായിച്ചത് “വെള്ളം” തന്നെ..വലുതായപ്പോൾ ഞാൻ രാധയെ കുറിച്ച് ഓർത്തിരുന്നു..ഒരു സെക്കന്റിൽ രാധ അതു ചെയ്തു..മരണം അവിടെ….. രാധയെ കൊണ്ട് നടത്തി എൻറെ കണക്കിൽ രാധ ഒരു തെറ്റും ചെയ്തിരുന്നില്ല.. പക്ഷെ കാലൻ അവനു നേരത്തെ പിഴയിട്ടു….അതും, ഇതും ,ആലോചിച്ചു ഞാൻ വണ്ടി ചക്രം ഉരുട്ടി…രാധയെ ഓർത്തു….രാജിയെ ഓർത്തു…. കരഞ്ഞു കലങ്ങിയ കണ്ണുമായി ഞാൻ വീടെത്തി…ഞാൻ കുറച്ചു നേരത്തെ അതു വഴി പോയെങ്കിൽ രാധ മരിക്കുമായിരുന്നോ…??കൂട്ടുക്കാരി രാജിയ്ക്ക് കരയേണ്ടി വരുമായിരുന്നോ???

നിരവധി ചോദ്യങ്ങൾ ആ യാത്ര എനിക്ക് സമ്മാനിച്ചു..അതാലോചിച്ചു, വിയർത്തൊലിച്ച ഷർട്ടിൽ നിന്നും വിയർപ്പ് നാറ്റം, ഇളം കാറ്റിൽ ഞാനറിഞ്ഞു.ഇന്നത്തെ പോക്ക് ഒരു അപശകുനമായി തോന്നി. രാധ വിട പറഞ്ഞല്ലോ…??മനുഷ്യ മനസ്സിൻറെ തീക്ഷ്ണത അവനിലെ പ്രാണനെ…. ഭൂമി വിടുവിച്ചു.രാധയ്ക്ക് വേണ്ടി…ഞാൻ അന്ന് കുറെ കരഞ്ഞു… വണ്ടി ഓടിച്ചു. വണ്ടി ചക്രം ഗ്യരേജിൽ നിർത്തി…..അമ്മേ…. എന്ന് വിളിച്ചു ഞാൻ വീട്ടിൽ കയറി.

മങ്ങാട്ട് കൃഷ്ണപ്രസാദ്.

By ivayana