എന്റെ പ്രണയം എന്നോട് തന്നെ,
എനിയ്ക്കെന്നെ മാത്രമേ അറിയാനാവൂ..
ഏതൊരു സൗഹൃദമുണ്ടെങ്കിലും ഒടുവിൽ,
എനിയ്ക്കന്യമായീടുമെല്ലാം.
ഒരു ദിനം പെട്ടൊന്നൊരു പ്രളയമുണ്ടായാൽ,
ആരോട് ? വിധേയത്വമുണ്ടാകും.
അവനവന്നുയിർ മുറുകെപ്പിടിയ്ക്കും,
ആയുസ്സുറപ്പിയ്ക്കുവാൻ പരിശ്രമിയ്ക്കും.
പ്രണയവും പ്രതിബദ്ധതയും വെറും,
പ്രിയതരമാം അനുഭൂതിയല്ലേ?
പിടഞ്ഞിടും മനസ്സിന്റെ മർമ്മരം,
പ്രണയത്തിലല്ലൊരിയ്ക്കലും!അറിയുക.
(ഉണ്ണികൃഷ്ണൻ, ബാലരാമപുരം)