പുണ്യപമ്പാനദിയിലെ കല്ലോലങ്ങളേ
തുള്ളിത്തുള്ളിക്കളിക്കുന്ന കുഞ്ഞോളങ്ങളേ
സ്വാമിപ്പാട്ടു ചൊല്ലിത്തരൂ,, ഹല്ലകങ്ങളേ
ഓളംതല്ലി താളം നല്കൂ,നല്ലോളങ്ങളേ
(പുണ്യ..)
പള്ളിക്കെട്ടും തോളിലേന്തിയെത്തും ഭക്തർക്കു
മെല്ലെ മെല്ലെ പകർന്നേകൂ നല്ഗീതകങ്ങൾ
മുങ്ങിക്കുളിച്ചേറി ഞങ്ങളേറ്റുപാടീടാം
കാട്ടിലൂടെ പോകും വേള ചുണ്ടിൽനിറുത്താം
അങ്ങു ചെന്നങ്ങയ്യപ്പനെ കാണുംനേരത്തും
വാഴ്ത്തിപ്പാടാൻ പകർന്നേകൂ നല്ഗീതകങ്ങൾ
(പുണ്യ…)
സ്നാനം ചെയ്യുംനേരം ദേഹം കുളിരേറുന്നു
സ്വാമിഗീതം കേട്ടു മനം കുളിരാകുന്നു
ഉള്ളിൽ ഭക്തി നിറയുന്ന ഭക്തരൊന്നിച്ചു
താളം തട്ടിപ്പാടിക്കേറും പൊന്മലതന്നിൽ
വില്ലുമേന്തി കാട്ടിൽപ്പോയ ദേവഗാഥകൾ
നല്ല ഗീതമായിച്ചോല്ലൂ, പൊന്നോളങ്ങളേ
(പുണ്യ..)
അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം