നിന്റെ ഓർമ്മകൾ.
നെഞ്ചിൽ നിറയുമ്പോൾ
ആർത്തിരമ്പുന്ന
പെരുമഴക്കാലത്തിലേക്ക്
കുത്തിഒലിക്കുകയാണ് ഞാൻ
നടന്നകലുന്ന വഴികളിൽ
കണ്ടുമുട്ടാറുള്ള ഇടങ്ങളിൽ
വയലറ്റു പൂക്കൾ നിറഞ്ഞ
വലിയ മരച്ചില്ലയിൽ
കണ്ണുകളുടക്കി നില്ക്കാറുണ്ട്
കൊക്കുരുമ്മിയിരുന്ന
കിളികളെ നോക്കി
കുശലം പറഞ്ഞ ഇന്നലെകൾ
പാതയിൽ ഉതിർന്നു വീണ
പൂക്കളെണ്ണിയിരുപ്പുണ്ടിപ്പഴും
ഒരു വേള നമുക്കായ് പൂത്ത
വയലറ്റ് പൂക്കളെല്ലാം
തഴുകിയെത്തുന്ന കാറ്റിൽ
നമ്മുടെ പ്രണയഗന്ധമറിയാതെ
നമ്മളെത്താറുള്ള ആ ഒറ്റയടിപ്പാതയിൽ
വയലറ്റു പൂക്കൾ നിറഞ്ഞ വഴികളിൽ
നമ്മുടെ പാദങ്ങൾ തേടി ചിതറികിടപ്പുണ്ട്
✍ ഭദ്ര