സ്വാതന്ത്ര്യത്തിൻ പടവുകൾ പണിയാൻ
ധീരതയോടെ പൊരുതിയോരെ
ചോര ചീന്തിയ മുദ്രാവാക്യം
ഊന്നിപറഞ്ഞു ഭഗത് സിംഗും
നെഞ്ചുവിരിച്ചു പോരിനിറങ്ങി
സുഭാഷെന്നൊരു നേതാവും
നാടിൻ നന്മയ്ക്കായ്
ജാലിയൻവാലാബാഗിൽ പോയി
കുരുതി കൊടുത്ത പൗരന്മാരും
അഹിംസ എന്ന മുദ്രാവാക്യം
ചൊല്ലി പഠിപ്പിച്ച ബാപ്പുജി
വന്ദേ മാതരം പാടിനടന്നു
ബങ്കിം ചന്ദ്ര ചാറ്റാർജി
സ്നേഹത്തിൻ പനിനീർപുഷ്പം
കുട്ടികൾക്കായ് നൽകിയ ചാച്ചാജി
ത്രിവർണ്ണ പതാക വാനിലുയർത്തി
വിജയത്തിൻ ശംഖൊലി കേൾക്കുമ്പോൾ
ദേശീയഗാനം ചൊല്ലീടുന്നു
ടാഗോർ എന്ന മഹാകവിയും
(സ്വാതന്ത്യത്തിൻ…)
(സ്വപ്നഅനിൽ )