അഹംഭാവത്തിൻ കോട്ടയ്ക്കുള്ളിൽ
അഹന്തതൻ കല്ലുകളാൽ തീർത്ത
മാനസക്കൊട്ടാരക്കെട്ടിനുള്ളിൽ
ഇരുളടഞ്ഞ ഇടനാഴികളും അറകളും..
കുമിഞ്ഞു കിടക്കുന്നിടനാഴികളിൽ
ചീഞ്ഞഴുകി നാറുന്ന ചിന്തകൾ..
ചിതറിക്കിടക്കുന്നറകളിലെല്ലാം
ചിതലരിച്ച ജീവിത മൂല്യങ്ങൾ..
ധാർഷ്ട്യമോടെ വിഹരിക്കുന്നകമേ
അധർമ്മങ്ങൾ യഥേഷ്ടമായ്..
ആത്മപ്രകാശം ഊതിക്കെടുത്തി
തിന്മകളാടിത്തകർക്കുന്നിരുട്ടിൽ..
അകതാരിനെയൊന്നു ശുദ്ധമാക്കാൻ
അനിവാര്യമാണൊരു ശുദ്ധികലശം..
വാരിക്കളയണമോരോന്നായുള്ളിൽ-
നിന്നതിനുവേണമൽപ്പനേരം കൂടി.

By ivayana