ഒരു ജന്മം മുഴുവൻ
സ്നേഹമായ്
പെയ്തിറങ്ങാം
കനിവിൻ ഉറവയായ്
നിൻ ഹൃദയം തുറന്നു തന്നാൽ…
ഒരു കടൽ
ഒറ്റയ്‌ക്ക്‌ നീന്തി കടക്കാം
നിറഞ്ഞു തൂവും സ്നേഹം
നീ കോരി കുടിച്ചാൽ…
മഴനൂലുകളെ കൂട്ടിക്കെട്ടി
ഞാനൊരു പുഴയായൊഴുകാം
വരണ്ടുണങ്ങും മനസ്സിൽ നീ
സ്നേഹത്തിൻ നീർച്ചാലുകൾ
കോരിയിട്ടാൽ…
പൊട്ടിയൊലിച്ച സ്വപ്നങ്ങളെല്ലാം
നെയ്തെടുക്കാം
ഇനിയേതു കൊടും കാറ്റിലും
നങ്കൂരമായ് നീ കൂടെനിന്നാൽ…
നനഞ്ഞു വരുന്ന
കാറ്റിനേ വാരിപുതച്ചെത്രനേരവും
കാത്തിരിയ്ക്കാം നീ വന്നു
പെയ്തു നിറയുമെങ്കിൽ….

വി.ജി മുകുന്ദൻ

By ivayana