അറുപത് വയസ്സ് കഴിഞ്ഞ 70,000ത്തിലധികം പ്രവാസികള്‍ക്ക് അടുത്ത വര്‍ഷത്തോടെ കുവൈത്തില്‍ നിന്ന് മടങ്ങേണ്ടി വരുമെന്ന വാർത്ത പുറത്ത് വന്നിരിക്കുന്നു. 60 വയസ്സ് കഴിഞ്ഞ, ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ അതില്‍ താഴെയോ മാത്രം യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കി നല്‍കില്ലെന്ന് കുവൈത്ത് പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍ അറിയിക്കുകയുണ്ടായി.രാജ്യത്തെ സ്വദേശി-വിദേശി ജനസംഖ്യാ അസമത്വം പരിഹരിക്കുന്നതിനുള്ള നടപടികള്‍ കുവൈത്ത് സ്വീകരിച്ച് വരികയാണ് ചെയ്യുന്നത്. 2021 ജനുവരിയോടെ ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്നതാണ്. 60 വയസ്സ് കഴിഞ്ഞ പ്രവാസികളില്‍ മക്കള്‍ കുവൈത്തില്‍ ജോലി ചെയ്യുന്നവരുണ്ടെങ്കില്‍ ഇവര്‍ക്ക് ആശ്രിത വിസയിലേക്ക് മാറാമെന്ന് ‘അറബ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.