പ്രിയ സുഹൃത്തിന്റെ അച്ഛൻ കൃഷ്ണൻ നായരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു..ഇനി മരണം മാത്രമെന്ന് ഡോക്ടർസ് വിധിയെഴുതി.
ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം വിവരം അറിയിച്ചോളാൻ പറഞ്ഞ് ഡോക്ടേഴ്സ് ഓക്സിജൻ ഊരിവെച്ചു.കഷ്ടപ്പെട്ടെടുക്കുന്ന ഒരു നേരിയ ശ്വാസോച്ഛ്വാസം മാത്രം നില നിൽക്കേ കൃഷ്ണൻ നായരുടെ പാതി തണുത്ത ശരീരവുമായി ഭാര്യയും മക്കളും വീട്ടിലെത്തി.വിവരം അറിഞ്ഞ് ഓടി വന്നവരെല്ലാം ഏറെ നേരം കാത്തു നിന്നിട്ടും ശ്വാസം നിലയ്ക്കാത്തതു കാരണം മനസ്സുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം അവരവരുടെ വീടുകളിലേക്ക് മടങ്ങി..ദൂരെനിന്നും വന്നവർ അൽപ്പം നേരം കൂടി അവിടെ തന്നെ ചുറ്റിപ്പറ്റി നിന്നു.
എങ്ങാനും തിരിച്ചു വീട്ടിലെത്തിയാലുടൻ മരിച്ചു എന്ന വിവരം ലഭിക്കുമോ എന്ന ചിന്തയിൽ കുടുങ്ങിപ്പോയവരാണവർ..ഇടയ്ക്കിടെ അടുത്ത് പോയി എത്തി നോക്കിക്കൊണ്ടവർ ഇങ്ങനെ പിറുപിറുത്തു..ഇല്ല മരിച്ചിട്ടില്ല.കൃഷ്ണൻ നായർ ഇപ്പോഴും ശ്വസിക്കുന്നുണ്ട്.അവസാനം ഓരോരുത്തരായി പതുക്കെപ്പതുക്കെ ഇറങ്ങി നടന്നകന്നകന്നു..നമുക്ക് താലപ്പൊലി പറമ്പിൽ പോയി ആ കുഞ്ഞൻ വൈദ്യരെ ഒന്നു വിളിച്ചു കൊണ്ടുവന്നാലോ എന്നൊരഭിപ്രായം ആരിൽ നിന്നോ ഉയർന്നു വന്നു.ഒട്ടും വൈകാതെ തന്നെ കുഞ്ഞൻ വൈദ്യർ വന്നു..നാടിമിടിപ്പ് പരിശോദിച്ചതിന് ശേഷം വൈദ്യർ തലയിലിടാനായി അൽപ്പം തൈലവും, കുടിയ്ക്കാൻ കഷായവും നൽകി.വൈദ്യരുടെ ചികിത്സ ഫലിച്ചു.
കൃഷ്ണൻ നായർ കണ്ണ് തുറന്നു..കൃഷ്ണൻ നായർ അനുദിനം ഉഷാറായിക്കൊണ്ടിരുന്നു..ഇതറിഞ്ഞ കുഞ്ഞൻ വൈദ്യരും ഉണർന്നു പ്രവർത്തിച്ചു.ദിവസത്തിൽ മൂന്നും നാലും തവണ വൈദ്യർ വന്നു പരിശോധിച്ച് പുരോഗതി വിലയിരുത്തി.അതോടെ നാട്ടുകാർക്കിടയിൽ കുഞ്ഞൻ വൈദ്യർ വൈദ്യരത്നമായി മാറി.മരിച്ചെന്ന് മുദ്ര കുത്തിയ മനുഷ്യനെ ജീവിപ്പിച്ചു ഏന്ന ഖ്യാതി നാട്ടിൽ പാട്ടായി..കൃഷ്ണൻ നായർ തൊട്ടടുത്ത ദിവസം തന്നെ എണീറ്റ് നടന്നു തുടങ്ങി..
പൂർവ്വാധികം ആരോഗ്യത്തോടെ തന്നെ വീണ്ടും മൂന്ന് വർഷം ജീവിച്ചു..വൈദ്യരും പ്രശസ്തിയുടെ അതിരു താണ്ടി,ദൂരെ ദിക്കിൽ നിന്ന് പോലും ആളുകൾ വൈദ്യരെ കൂട്ടിക്കൊണ്ട് പോകാൻ വിലപിടിപ്പുള്ള കാറുകളിൽ വന്നു തുടങ്ങി..
കാലങ്ങൾ കടന്നു പോകവേ യഥാർത്ഥ മരണനേരം വന്നപ്പോൾകൃഷ്ണൻ നായരും കുഞ്ഞൻ വൈദ്യരുമെല്ലാം മരണത്തെ പുൽകി ( പ്രണാമം)ഇന്നിപ്പോൾ വൈദ്യ പാരമ്പര്യത്തിനും പൂട്ട് വീഴാൻ പോകുന്നു.വ്യാജൻമാരെ വേട്ടയാടുന്നതു പോലെതന്നെ പരമ്പരാഗത വൈദ്യ പാരമ്പര്യത്തേയും വേട്ടയാടുന്നുവോ..എന്നൊരു സംശയം ഇല്ലാതില്ല..!!
രമേഷ് ബാബു.