കാർത്തിക ദീപങ്ങൾ തെളിഞ്ഞു
മനസ്സിൻ്റെ പുണ്യമാം
മൺചിരാതിൽ
കാർത്തിക ദീപങ്ങൾ തെളിഞ്ഞൂ…. സ്നേഹാർദ്രമാം
കാർത്തികദീപങ്ങൾ തെളിഞ്ഞൂ….
(കാർത്തിക )
എൻ പ്രിയതോഴി നീ
തെളിയിയ്ക്കും ദീപങ്ങൾ
എത്രമനോഹരമെന്നോ…..
എത്ര തരളിതമെന്നോ….
ഇളങ്കാറ്റിലാളാതെകത്തുമീ ദീപങ്ങൾ
എത്ര പ്രശോഭിതമെന്നോ- നിൻ്റെ
മനസ്സുപോൽ സുന്ദരമല്ലോ…
(കാർത്തിക)
അകലെയിരുന്നു ഞാൻ
കാണുന്നു നിൻ സ്നേഹവായ്പിനാൽ തെളിയുമാ ദീപങ്ങൾ –
നിൻ്റെസ്വപ്നങ്ങളാം നറുദീപങ്ങൾ!!
മണ്ണിൽ കളം വരയ്ക്കും
വർണ്ണഭാവങ്ങൾ……!!
(കാർത്തിക )
…………………….
ദിനീഷ് വാകയാട് ❤

By ivayana