” സത് ശ്രീ അകാൽ ” ( സത്യം അനന്തം ) സിഖുകാർ പരസ്പരം കാണുമ്പോൾ അവർ അഭിവാദ്യം ചെയ്യുക ഇങ്ങനെയാണ് . മുസ്ലിംകൾ പരസ്പരം കാണുമ്പോൾ ” അസ്സലാമു അലൈക്കും ” ( താങ്കൾക്ക് ദൈവത്തിന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ ) എന്ന് അഭിവാദ്യം ചെയ്യുന്നത് പോലെ ………
സിഖ് മതസ്ഥരുടെ ആരാധനാലയമായ ഗുരുദ്വാര എറണാകുളം ജില്ലയിലെ തേവരയിൽ പെരുമാനൂരിലാണ് . അതെ കൊച്ചിയിലൊരു കൊച്ച് പഞ്ചാബ് …
തോപ്പുംപടിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ സിഖ്കാരുടെ ആരാധനാലയമായ ഗുരുദ്വാരയിലേക്ക് പോകുമ്പോൾ ഒപ്പം സഹോദരൻ ഫിർദൗസ് നൈന – യും ഉണ്ടായിരുന്നു . ഗുരുദ്വാറിലേക്ക് പ്രവേശിക്കുവാൻ മറ്റു തടസ്സങ്ങളൊന്നുമില്ല . മുസ്ലിം പള്ളികളിലേക്ക് പ്രവേശിക്കുന്നത് പോലെ കൈയ്യും കാലും കഴുകി , തലയിൽ ഒരു ഉറുമാലും കെട്ടി വേണം ഗുരുദ്വാറിന് അകത്തേക്ക് പ്രവേശിക്കാൻ . ഗുരുദ്വാരയിൽ ഒരു വിഗ്രഹമോ പുരോഹിതനോ ഇല്ല. പത്ത് സിഖ് ഗുരുക്കന്മാരുടെ ദൃശ്യരൂപമായി അവർ കരുതുന്ന ഒരു വേദിയിൽ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ ഗ്രന്ഥമായ ‘ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനെ ‘ സിഖുകാർ ആരാധിക്കുന്നു .
അവർ വിശുദ്ധ ഗ്രന്ഥത്തിന് മുന്നിൽ നമസ്‌കരിക്കുകയും കീർത്തനങ്ങൾ ആലപിക്കുകയും ‘ഗുർബാനി ‘ കേൾക്കുകയും ചെയ്യുന്നു. 1955 നവംബർ 29 ന് കൊച്ചിൻ ഷിപ്പ് യാർഡിന്റെ പ്രദേശത്തായിരുന്നു ആദ്യം ഗുരുദ്വാര സ്ഥാപിക്കപ്പെട്ടത് . പിന്നീട് കപ്പൽശാലയുടെ നിർമ്മാണത്തിനായി സ്ഥലം അക്വയർ ചെയ്തപ്പോൾ ഇത് പെരുമാനൂരിലെ ചക്കലക്കൽ റോഡിലെ നിലവിലെ സ്ഥലത്തേക്ക് മാറ്റി . ഇന്ന് കാണുന്ന ഗുരുദ്വാര 1975 നവംബർ 18 ന് സ്ഥാപിക്കപ്പെട്ടതാണ് .ഗുരുദ്വാര സ്ഥാപിക്കപ്പെട്ടിട്ട് ഈ നവംബർ 29 ന് 65 വർഷം പൂർത്തിയാവും .
ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടിട്ട് ഈ നവംബർ 18 ന് 45 വർഷവും . ഇന്നത്തെ ഗുരുദ്വാര പണിയാൻ സഹായിച്ച പ്രമുഖരിൽ രണ്ടുപേർ സിഖുകാരല്ലാത്തവരാണ് . വ്യവസായിയായിരുന്ന തോഷിബ ആനന്ദ് ഗ്രൂപ്പിലെ സി. എൽ. ആനന്ദ് , വ്യവസായി ഡി. സി. ജോഹർ എന്നിവരായിരുന്നു . നിരവധി സഹായങ്ങളാണ് കൊച്ചിയിലെ ഗുരുദ്വാര കേന്ദ്രീകരിച്ച് സിഖ് മതസ്ഥർ ചെയ്യുന്നത് . ഇടയ്ക്കിടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് , സൗജന്യ ഹോമിയോ ചികിത്സ , ഞായറാഴ്ചകളിൽ ഇവരുടെ കമ്മ്യൂണിറ്റി കിച്ചൺ ആയ ‘ ഗുരു കാ ലംഗറിൽ’ നിന്ന് നാനൂറോളം പേർക്ക് ഒരു നേരത്തെ സൗജന്യ ഭക്ഷണം വിളമ്പുന്നു . ജാതി – മത ഭേദമന്യേ ആളുകൾ ഇത്തരം സഹായങ്ങൾക്കായി ഇവിടെ എത്തുന്നു . വിശുദ്ധ ഗ്രന്ഥം ‘ ശ്രീ ഗുരു ഗ്രാന്റ് സാഹിബ് ‘ സ്ഥാപിച്ചിരിക്കുന്ന പ്രാർത്ഥനാ ഹാളായ ദർബാർ ഹാൾ ഒന്നാം നിലയിലാണ്. കമ്മ്യൂണിറ്റി അടുക്കള ‘ഗുരു-ലങ്കർ ‘ താഴത്തെ നിലയിലാണ്.
മുഗൾ ഹിന്ദു , മുസ്ലീം ശൈലികളുടെ സമന്വയമായ ഗുരുദ്വാരയ്ക്ക് നാല് വശങ്ങളിൽ നിന്ന് പ്രവേശന കവാടങ്ങളുണ്ട് . സിഖ് മതത്തിന്റെ തുറന്ന മനസ്സിനെ പ്രതീകപ്പെടുത്തുന്ന ഗുരുദ്വാരയിലേക്ക് ആളുകൾക്ക് ഏത് വശത്തു നിന്നും നടക്കാൻ കഴിയുമെന്ന് നാല് വശങ്ങളും സൂചിപ്പിക്കുന്നു .ഗുരുദ്വാര എന്നാൽ ഗുരുവിന്റെ കവാടം എന്നാണ് . സിഖ് മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിന്റെ ‘ആദി-ഗ്രന്ഥ’ത്തിന്റെ വാസസ്ഥലത്തെയാണ് ഇത് സൂചിപ്പിക്കുന്നത് . സ്ഥലപരിമിതി കാരണം കൊച്ചി ഗുരുദ്വാരയിൽ ഒരു വശത്ത് കൂടി മാത്രമെ പ്രവേശിക്കാൻ കഴിയൂ .
പഞ്ചാബിൽ സ്ഥിതി ചെയ്യുന്ന ഇവരുടെ പ്രധാന ഗുരുദ്വാര ‘ഹർമന്ദർ സാഹിബ് ‘ അഥവാ ദർബാർ സാഹിബ് അനൗപചാരികമായി “സുവർണക്ഷേത്രം” എന്നും അറിയപ്പെടുന്നു . സിഖ് ഗുരുദ്വാരകളിൽ പ്രഥമവും അതിവിശുദ്ധവും ആണ് ഇന്ത്യയിലെ പഞ്ചാബിൽ അമൃതസർ നഗരത്തിൽ സ്ഥിതി ചെയ്യുന്നസുവർണക്ഷേത്രം .അമൃതസർ നഗരം 1574 -ൽ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ് ആണ് സ്ഥാപിച്ചത് . സുവർണ ക്ഷേത്രം നിർമിച്ചത് അഞ്ചാമത്തെ ഗുരു ആയിരുന്ന ഗുരു അർജൻദേവ് ആയിരുന്നു . മുസ്ലിം, സൂഫി വര്യൻ സായി ഹസ്രത് മിയാൻ മിർ ആണ് 1588 ഡിസംബർ 28 – ന് ഹർമന്ദർ സാഹിബ് ശിലാ സ്ഥാപനം നടത്തിയത് . 1604 വിശുദ്ധ ഗ്രന്ഥം ആയ ആദി ഗ്രന്ഥത്തിന്റെ തിരുവെഴുത്ത് പൂർത്തിയാക്കി ഗുരുദ്വാരയിൽ സ്ഥാപിക്കുകയും ചെയ്തു .
സിഖ് മതം ………
പതിനാറാം നൂറ്റാണ്ടിലാണ് സിഖ് മതം ജന്മം കൊള്ളുന്നത് . ഗുരുനാനാക് എന്ന മഹാനാണ് സിഖ് മതത്തിന്റെ സ്ഥാപകൻ . ഹിന്ദു മതത്തിന്റെയും ഇസ്ലാം മതത്തിന്റെയും സാരാംശങ്ങൾ ഏകീകരിച്ച് ഒരു പുതിയ മതത്തിനു രൂപം കൊടുക്കുകയായിരുന്നു ഗുരുനാനാക് . ഇദ്ദേഹം ഇന്നത്തെ പാകിസ്താനിലെ നാൻകാന സാഹിബ് എന്നറിയപ്പെടുന്ന തൽവണ്ടിയിൽ 1469 -ൽ ജനിച്ചത് . സംസ്കൃത ഭാഷയിലെ ശിഷ്യ (വിദ്യാർത്ഥി) അല്ലെങ്കിൽ siksa (സിക്സ) എന്നിവയിൽ നിന്നാണ് സിഖ് എന്ന പദം ഉടലെടുത്തത് എന്ന് ചരിത്രം . സിഖ് മതസ്ഥർ പഞ്ചാബികളാണ് , പഞ്ചാബിലാണ് ആസ്ഥാന കേന്ദ്രവും . എന്നാൽ എല്ലാ പഞ്ചാബികളും സിഖുകാരല്ല . 1448 – 1518 -ൽ ജീവിച്ചിരുന്ന നെയ്ത്തുകാരനും ഭാരതത്തിലെ പ്രശസ്തനായ കവിയും വലിയ സിദ്ധനുമായി ഗണിക്കപ്പെട്ടിരുന്ന കബീർദാസ് എന്ന മുസ്ലിമിൽ നിന്നും അദ്ദേഹത്തിന്റെ സന്ദേശങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട മഹാനാനാണ് ഗുരുനാനാക് . കബീർ ദാസിന്റെ ചില വാചകങ്ങൾ സിഖുകാരുടെ ഗുരു ഗ്രന്ഥ സാഹിബിലും കാണാം.
കബീർ ദാസിനെ കുറിച്ച് മുസ്ലിം എന്ന് പറയുമ്പോഴും ഹിന്ദു മതത്തെയും – ഇസ്ലാമിനെയും ഉൾപ്പെടുത്തി ഒരെ വഴിയിൽ സഞ്ചിരിച്ചയാളാണ് കബീർ ദാസ് . കൃതികൾ എല്ലാം ആത്മീയവും യോഗാത്മകവും അഗാധമായ യോഗാനുഭൂതിയിൽ നിന്നും പിറവിയെടുത്തവയാണെന്ന് അഭിപ്രായപ്പെടുന്നു . ബീജക് , സഖി ഗ്രന്ഥ് , കബീർ ഗ്രന്ഥാവലി , അനുരാഗ് സാഗർ എന്നിവ അദ്ദേഹത്തിന്റെ രചനകളാണ് . ഖുർആനും , ബൈബിളും , ഭഗവത്ഗീതയും പോലെ സിഖ് മതസ്ഥരുടെ പുണ്യ മത ഗ്രന്ഥമാണ് ‘ഗുരു ഗ്രന്ഥ സാഹിബ് ‘ഏകദൈവത്തിലുള്ള വിശ്വാസമാണ് ഗുരുനാനാക് മുന്നോട്ട് വെക്കുന്നത് . വിഗ്രഹാരാധനയെയും , ജാതി വിവേചനത്തേയും അദ്ദേഹം ശക്തമായി എതിർത്തിരുന്നു . ഹിന്ദു മത വിശ്വാസത്തെയും – ഇസ്ലാമിക വിശ്വാസത്തെയും ഒരേ ചരടിൽ കോർത്ത ഒരു മതമാണ് സിഖ് മതം സിഖുകാർ നിർബന്ധമായും പിന്തുടരേണ്ട മത നിയമങ്ങളുണ്ട് .
സിഖ് മതസ്ഥരുടെ അഞ്ച് മത നിയമങ്ങളാണ് സിഖുകാർ പിന്തുടരേണ്ട മതനിയമങ്ങളായ അഞ്ച് ‘ക’ കൾ . ഇത് ആവിഷ്കരിച്ചത് ഗുരു ഗോബിന്ദ് സിങ് ആണ് . കേശം , കംഘ , കൃപാൺ , കഛ് , കാര എന്നി നിയമങ്ങൾ ഇവർ നിർബന്ധമായും പാലിക്കണം . ഇസ്ലാമിൽ അഞ്ച് കാര്യങ്ങൾ പാലിക്കാൻ വിശ്വാസികളെ ഉണർത്തുന്നു . ശഹാദത്ത് കലിമ (വിശ്വാസ പ്രഖ്യാപനം ) , നമസ്ക്കാരം , നോമ്പ് , സക്കാത്ത് ( നിർബന്ധ ദാനം ) , ഹജ്ജ് ( സാമ്പത്തികമായും , ശാരീരകമായും കഴിവുള്ളവർക്ക് മാത്രം നിർബന്ധമായത് ) . സിഖ് മതത്തെ ചിട്ടപ്പെടുത്തിയതും ഏകമായ ഒരു സമ്പ്രദായത്തിലേയ്ക്ക് ഉരുക്കിച്ചേർത്തതും ഇവരുടെ വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങൾക്കും ജീവിതരീതിക്കും പേരിന്റെ അവസാനമുള്ള സിങ്/സിംഹ് എന്ന പൊതുവായ ഭാഗത്തിനും രൂപം കൊടുത്തത് ഗുരു ഗോബിങ്ങ് സിങ്ങാണ് . കേശം ………ഇവരുടെ മതനിയമപ്രകാരം ഇവർക്ക് തലമുടി അഥവാ കേശം മുറീക്കുന്നത് നിഷിദ്ധമാണ് . നീണ്ട മുടി ഇവർ തലക്കുമുകളിൽ ഗോളാകൃതിയിൽ കെട്ടിവക്കുന്നു.
ചിഗ്നോങ് (ചിഗ്നൊൻ) എന്നാണ് ഈ കെട്ടിന് പറയുന്നത്. അതിനു ശേഷം ഒരു തലപ്പാവ് കെട്ടി മറക്കുന്നു. അതു കൊണ്ടാണ് സിഖുകാർ മീശയും താടിയും നീട്ടി വ ളർത്തുന്നത്.. ചിലർ നീട്ടി വളർത്തുന്ന താടിയെ കറുത്ത നിറമുള്ള ഒരു വല കൊണ്ട് തലക്കു മുകളിലേക്ക് ഒതുക്കി കെട്ടിവക്കാറുമുണ്ട്.. ഈ കാരണത്താൽ പോലിസിലും പട്ടാളത്തിലും ഇവർക്ക് മുടിവെട്ടുന്നതും ഷേവ് ചെയ്യുന്നതും ബാധകമല്ല.
കംഘ …………
മരം കൊണ്ടുള്ള ഒരു ചീർപ്പാണിത്. തലക്കു മുകളിലെ മുടിക്കെട്ടിൽ ഇത് കുത്തിയിറക്കി വക്കുന്നു. കൃപാൺ ….. ചെറിയൊരു വാളാണിത് അവരുടെ മതനിയമപ്രകാരം ഇത് നിർബന്ധമായും ഒപ്പം കൊണ്ട് നടക്കേണ്ടതാണ് . പണ്ടു കാലങ്ങളിൽ ഓരോ സിഖ്കാരന്റെയും അരയിൽ ഇത് കാണുമായിരുന്നു . പക്ഷെ പുതിയ തലമുറയിൽ ഇപ്പോൾ ഇത് കൊണ്ടു നടക്കുന്നവർ കുറഞ്ഞു വന്നിരിക്കുന്നു .
കഛ് ………..
ഇവർ ധിരിച്ചിരികേണ്ട അടിവസ്ത്രമാണിത് കാര ……. സ്റ്റീൽ കൊണ്ടുള്ള കട്ടിയുള്ള ഒരു വളയാണിത് . ഇവരിലെ സത്രീകളും പുരുഷന്മാരും ഇത് ധരിക്കാറുണ്ട് . പതിനഞ്ചാം നൂറ്റാണ്ടില്‍ ഗുരു നാനാക് ആണ് സിഖുകാര്‍ക്കിടയില്‍ തലപ്പാവ് കൊണ്ടുവരുന്നത് . ഗുരു നാനാക് മുതലുള്ള ഓരോ സിഖ് ഗുരുവും തലപ്പാവ് ധരിക്കാറുണ്ട് . ആചാരത്തിന്റെ ഭാഗമായി സിഖുകാര്‍ തലമുടി വെട്ടാറില്ല . നീളന്‍മുടിയെ സംരക്ഷിക്കുന്നതും തലപ്പാവ് തന്നെയാണ്. സിഖുകാരില്‍ തന്നെയും ഉയര്‍ന്നവര്‍ എന്ന് വിളിക്കുന്ന സര്‍ദാര്‍ജിമാരായിരുന്നു ആദ്യ കാലങ്ങളില്‍ തലപ്പാവ് ധരിച്ചിരുന്നതെന്ന് പറയപ്പെടുന്നു . ഗുരു ഗോബിന്ദ് സിങ് ആണ് സിഖുകാര്‍ക്കിടയിലെ ജാതീയാസമത്വം ഇല്ലാതാക്കാന്‍ തലപ്പാവ് പൊതു ശിരോവസ്ത്രമായി നിര്‍ദേശിച്ചത് ഇതിന് ടർബൻ എന്ന് വിളിക്കപ്പെടുന്നു സിഖുകാരുടെ പേരിന്റെ അവസാനം സിങ് (സിംഹം) അല്ലെങ്കില്‍ കൗര്‍ (രാജകുമാരി) എന്ന് ചേര്‍ക്കാനും അദ്ദേഹം നിര്‍ദേശിച്ചു . ഇവരില ഐക്യവും സഹാനുഭൂതിയും മാതൃകാപരമാണ് .
ഇവരിലെ ഒരാളെയും യാചകരിലേക്ക് എത്തിക്കില്ല . പരസ്പര സഹായത്തിലൂടെ ഇവർ സ്നേഹം പങ്ക് വെക്കുന്നു . ആർക്കും മുന്നിലും കൈ നീട്ടാതെ ജീവിക്കാൻ ഇവർ ആഗ്രഹിക്കുന്നു , യാചനയുടെ ഒരു സാഹചര്യവും അവരിലൊരാൾക്കും ഉണ്ടാകാൻ അവർ അനുവദിക്കുകയുമില്ല . ധീരരായ ഇവർ രാജ്യ രക്ഷക്ക് അതിർത്തികളിൽ സ്വന്തം ജീവനെ തൃണവൽഗണിച്ച് കാവൽ നിൽക്കുന്നു . വർഗ്ഗീയത്‌യ്‌ക്കെതിരെയും മർദ്ദകർക്കെതിരെയും നിലപാടുള്ളവരാണ് ഇവർ .
ഭഗത് സിംഗ് ….. സ്വന്തം ജീവൻ രാജ്യത്തിനായി ബലി നൽകിയ ധീരനായ സ്വതന്ത്ര സമര പോരാളി .മൻമോഹൻ സിംഗ് …… ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി കുശുവന്ത് സിംഗ് ……… പ്രശസ്ത സാഹിത്യകാരനും , പത്ര പ്രവർത്തകനും ഗ്യാനി സെയിൽ സിംഗ് ……. ഇന്ത്യയുടെ മുൻ രാഷ്ട്രപതിഹർക്കിഷൻ സിംഗ് സുർജിത് ……. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ് ) മുൻ സെക്രട്ടറിയും , സമാദരണിയനായ നേതാവും ജഗജിത്ത് സിംഗ് ……… ” ഹോത്തോം സേ ചൂലോ തുമ് മേരാ ഗീത് അമർ കർ ദോ …..”ഗസൽ സംഗീത ലോകത്തെ രാജകുമാരൻ ഗുൽസാർ …… പ്രശസ്തനായ എഴുത്തുകാരൻ , കവി , സംവിധായകൻ , നിർമ്മാതാവ് തുടങ്ങി വിവിധ മേഖലകൾ ഗുർദാസ്മാൻ ……… ലോകശ്രദ്ധ നേടിയ പഞ്ചാബി ഗായകൻ , ഗാനരചയിതാവ് , നടൻ . ഇദ്ദേഹം ഫോർട്ട് കൊച്ചിയിൽ വന്ന് പരിപാടി അവതരിപ്പിച്ചിട്ടുണ്ട് .ദെലർ മെഹന്തി …… പ്രശസ്ത പഞ്ചാബി ഗായകൻ , ഗാനരചയിതാവ് യുവ്‌രാജ് സിങ്, – ഇന്ത്യൻ ക്രിക്കറ്റ് താരംഹർഭജൻ സിങ്, – ഇന്ത്യൻ ക്രിക്കറ്റ് താരംമിൽഖാ സിംഗ്, – ഇന്ത്യൻ കായിക താരം “പറക്കും സിംഗ്” എന്ന് അറിയപ്പെട്ടുജീവ് മിൽഖാ സിംഗ്, – പ്രശസ്ത ഇന്ത്യൻ കായിക താരം മിൽഖാ സിങിന്റെ മകനും പ്രൊഫഷണൽ ഗോൾഫ് കളിക്കാരനുമാണ്ഇവർ സിഖ് പ്രമുഖരിലെ ചിലരാണ് ……..
മൻസൂർ നൈന