എൻ്റെ മൗനം
എൻ്റെ നഷ്ടങ്ങളാണ്.
മനസ്സിനുള്ളിൽ കൂടുകൂട്ടിയ
മോഹപ്പക്ഷികൾ തേങ്ങുമ്പോൾ,
നീയറിയാതെ പോയതും
എൻ്റെ മൗനത്തിൻ്റെ
നേർക്കാഴ്ചയിലാണ്.
മനസ്സിനുള്ളിൽ ആഴ്ന്നിറങ്ങിയ
ചില സ്വപ്നങ്ങൾ…
ആ സ്വപ്നങ്ങളെ ഞാൻ
കൂടുതൽ പ്രണയിച്ചതും
നീ അറിയാതെയായത്
എൻ്റെ മൗനത്തിൽ കൂടിയാണ്….
ഞാൻ ചേർത്തുവെച്ച
ഇഷ്ടങ്ങൾക്ക് വർണ്ണം
നൽകിയതും
മയിൽപ്പീലിത്തുണ്ടുകൾ
മനസ്സിൽ സൂക്ഷിച്ചതും
നീയറിയാതെ പോയതും
എൻ്റെ മൗനത്തിലൂടെയല്ലേ
നീ നൽകിയ ഓർമ്മകളുടെ
പെരുമഴക്കാലം എൻ്റെ ,
പ്രതീക്ഷയുടെ പൂക്കാലമാണെന്ന്
നീ അറിയാതിരുന്നതും, എൻ്റെ
മൗനത്തിലൂടെയായിരുന്നു…
ഇന്നു ഞാൻ മഴ മേഘങ്ങളെ കാത്തിരിക്കുകയാണ്.
മനസ്സുനിറയെ പെയ്തുണരുന്ന
മഴകൾക്കൊപ്പം
എൻ്റെ വിതുമ്പലും അലിഞ്ഞു
ചേരുമ്പോൾ, എൻ്റെ നഷ്ടങ്ങൾ പൂർത്തിയാകുന്നതും
ഈ മൗനത്തിലുടെയാണല്ലോ..