തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്കും ക്വാറൻ്റൈനിൽ കഴിയുന്നവർക്കും തപാൽ വോട്ട് ചെയ്യാനുള്ള മാർഗനിർദേശങ്ങൾ .
സർക്കാർ അധികാരപ്പെടുത്തുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഓഫീസർ കൊവിഡ് രോഗികളുടെയും ക്വാറൻ്റൈനിൽ കഴിയുന്നവരുടെയും പട്ടിക തയ്യാറാക്കിയാണ് ക്രമീകരണം നടത്തുക.വോട്ടെടുപ്പ് നടക്കുന്നതിന് പത്ത് ദിവസം മുൻപ് മുതൽ തലേദിവസം മൂന്ന് മണിവരെ രോഗം സ്ഥിരീകരിക്കുന്നവരും ക്വാറൻ്റൈൻ പ്രവേശിക്കുന്നവരും ഈ പട്ടികയിൽ ഉൾപ്പെടും. ഇവർക്ക് സ്പെഷൽ പോളിങ് ഓഫിസറും അസിസ്റ്റൻ്റും ചേർന്ന് താമസിക്കുന്നയിടങ്ങളിൽ ബാലറ്റ് എത്തിച്ച് നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കി.
ആദ്യം നൽകുന്ന അപേക്ഷ പൂരിപ്പിച്ച് നൽകുന്നതിനൊപ്പം സത്യപ്രസ്താവനയും ബാലറ്റ് പേപ്പറും ലഭ്യമാകും. ഇതിൽ സത്യപ്രസ്താവന പോളിങ് ഓഫീസറുടെ മുൻപാകെ ഒപ്പിട്ട് സമർപ്പിക്കണം. തുടർന്ന് രഹസ്യസ്വഭാവത്തിൽ വോട്ട് രേഖപ്പെടുത്തി ബാലറ്റ് പേപ്പറും സത്യപ്രസ്താവനയും വെവ്വേറെ കവറിലാക്കി ഒട്ടിച്ച് രണ്ടും കൂടി മൂന്നാമതൊരു കവറിലിട്ട് ഉദ്യോഗസ്ഥന് കൈമാറണം.ബാലറ്റ് തിരികെ കിട്ടിയതിൻ്റെ രസീത് ഉദ്യോഗസ്ഥൻ നൽകും. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് ഉദ്യോഗസ്ഥൻ്റെ കൈവശം കൊടുക്കാൻ താൽപര്യമില്ലെങ്കിൽ മറ്റൊരാൾ മുഖേനെയോ തപാലിലോ അധികാരിക്ക് എത്തിച്ച് നൽകണം.വോട്ടെടുപ്പിന് തലേദിവസം ആറുമണിക്ക് മുമ്പായി ബാലറ്റ് പേപ്പര്‍ മുഴുവന്‍ എത്തിച്ച് നല്‍കിയിരിക്കണം.രോഗികള്‍ക്ക് ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നു.