ഡിസംബർ
നീയെത്ര സുന്ദരിയാണ്,
മഞ്ഞു വീണിടങ്ങളിൽ
നീ കാണാനെത്ര
മനോഹരിയാണ്.
കാണാത്ത
ദൂരങ്ങൾ താണ്ടി
അവനെന്നരികിലെത്തിയ
ആദ്യ കാഴ്ചയിലെ
പ്രണയം പോലെ …
മറവിയുടെ ശൂന്യതയിൽ നിന്ന്
മായാജാലക്കാരന്റെ
ജാലവിദ്യകളിലേക്ക്
എന്നെ കൂട്ടികൊണ്ടുവന്ന
പകലുകൾ പോലെ ..
ഓർമ്മകളുടെ
തുരുത്തിൽ നിന്ന്
അക്ഷരങ്ങളുടെ
പ്രണയത്തിലേക്ക്
എന്നെ ചേർത്തണച്ച
സമീപ്യം പോലെ…
മഞ്ഞിന്റെ നേർത്ത
തണുപ്പിലെങ്ങോ
അവന്റേതായ് തീർന്ന
നിമിഷം പോലെ….
ഡിസംബർ
നീയെത്ര സുന്ദരിയാണ്

❤️ലിഷ ജയലാൽ.

By ivayana