ഉയരട്ടെ ഒരു സ്വരമെന്നും
ഉരിയാടാനാകാത്തോർക്കായി
നമ്മുടെ കാതിൽ മുഴങ്ങട്ടെ
അവരുടെ ഹൃദയത്തിൻ താളം
നമ്മുടെ കണ്ണുകളേകട്ടെ
അവരുടെ പാതയിൽ നറു വെട്ടം
താങ്ങാകട്ടെ ഈ കൈകൾ
കൈയ്യുകളില്ലാ മെയ്കൾക്കായ്
അവർക്കു നിൽക്കാനാവട്ടെ
നമ്മുടെ പാദ ബലത്താലെ
വേണ്ടാ സഹതാപാക്കണ്ണീർ
വേണ്ടതു സ്നേഹക്കൂട്ടായ്മ
നമ്മുടെ ചുണ്ടിൽ വിരിയട്ടെ
സ്നേഹത്തിൻ നറു പുഞ്ചിരികൾ
സ്വാന്തനമേകാനാവട്ടെ
ദിവ്യാംഗൻക്കാർക്കായെന്നും
കഴിവുകളില്ലാത്തോരല്ല
ദൈവത്തിൻ പ്രിയ പുത്രരിവർ
സ്നേഹസ്പർശത്താലെന്നും
കഴിവിൻ മിഴിവുകൾ വിരിയട്ടെ

(ഗീത. എം. എസ്.)

By ivayana