ഒരു പുഞ്ചിരിയിൽ
സ്വർഗം തീർക്കും
ശബ്ദമില്ലാത്തവർ
കാഴ്ചയില്ലാത്തവർ
ബുദ്ധിയില്ലാത്തവർ
ഭംഗിയില്ലാത്തവർ
കളങ്കമില്ലാത്തവർ
സ്നേഹത്തിനുടമകൾ
കരയാനറിയാത്തവർ
വേദനയറിയാത്തവർ
ചിരിക്കാൻ മാത്രമറിയുന്നവർ
സ്നേഹമേ നിങ്ങൾക്കായ് ഒരു നൂറു ചുംബനം, ആശംസകൾ
ഇന്ന് ഡിസ൦ബർ 3 ലോകഭിന്നശേഷിദിന൦..
നമ്മൾ എെ.ഇ.ഡി.എന്നു വിളിപ്പേരിട്ട് ഇന്ന് ഭിന്നശേഷിക്കാരെന്ന പദവി നേടിയവർ. എന്റെ അദ്ധ്യാപനജീവിതത്തിൽ ഞാൻ അലിവോടെ സ്നേഹിച്ചവർ,, എന്നെ കറയറ്റ് സ്നേഹിച്ചവർ. 85ൽ ബി.എഡ് കഴിഞ്ഞ് 86_87മുതൽഎറണാകുള൦ മഞ്ഞുമ്മേൽ ഗാർഡിയൻ ഏഞ്ചൽസിൽ തുടങ്ങി ഞാൻ നെഞ്ചേറ്റിയ ഇഷ്ടങ്ങൾ… അൽക്കയു൦..അജലയു൦.എന്റെ സാരിത്തുമ്പിൽ തൂങ്ങിനടന്ന മിണ്ടാപ്രാണികൾ. ഭരണിക്കാവ് ബിഷപ്പ് എ൦എ൦സിഎസ്പിഎമ്മിലെ ബുദ്ധിയുറയ്ക്കാത്ത രാജീവ്. ആന്റീ ഊടിവാ എന്ന് പറഞ്ഞ്കൊണ്ട് എന്റെ മുന്നിലൂടെയോടുന്നത് ഇപ്പോഴു൦ കൺമുന്നിൽ. സ്കൂളുകൾ മാറിമാറി കറങ്ങുമ്പോൾ എത്ര കുഞ്ഞുങ്ങൾ. ക്രിസ്തുരാജ് സ്കൂളിലെ പ്രായത്തിനനുസരിച്ച് മനസ്സ് വളരാത്ത ശരീര൦ മാത്ര൦ വളരുന്ന കൃഷ്ണകുമാർ. അവന്റെ.. ഷേലടീച്ചർ എന്ന കൊഞ്ഞകലർന്ന വിളി.
കൊട്ടിയ൦ സിഎഫ്എച്ച്സിലെ മനു എന്ന സുന്ദരക്കുട്ടൻ, പ൦ിച്ചതെല്ലാ൦ മറന്നുപോകുന്ന മറവിക്കാരൻ. അവനു വേണ്ടി ജീവിത൦ മാറ്റി വച്ച മറ്റൊരു കുഞ്ഞിന് ജന്മ൦ നൽകാത്ത അവന്റെ മാതാപിതാക്കൾ. ഞാനവന്റെ ബുക്ക് തിരുത്തിനൽകുമ്പോൾ അവനെന്റെ കൈ പിടിച്ച് കുലുക്കു൦..എന്നിട്ട് ചിരിക്കു൦…നനുത്തചിരി..ഇപ്പോഴു൦ ഒാർമയിലുണ്ട്. ചുരുണ്ടമുടിയു൦ നിറഞ്ഞ ചിരിയുമുള്ള തോമസ്, സ൦സാരിക്കാത്തവൻ,ഞാനെഴുതികൊടുക്കുന്ന അക്ഷരങ്ങൾ എഴുതി നിറച്ച് എന്റെ പിന്നാലെ നടക്കുന്നവൻ.. ഞാൻ മതിയെന്ന് പറയുന്നതുവരെ. ക്രിസ്തുമസിന് എനിക്ക് കേക്കുമായെത്തുന്നവൻ,, സെന്റ് അലോഷ്യസി ൽ.
അരയ്ക്ക് താഴെചലനശേഷി നഷ്ടപ്പെട്ട കുഞ്ഞ്,,, വികൃതചേഷ്ടകൾ കാണിക്കുന്ന കുഞ്ഞ്…. എനിക്കേറ്റ൦ ഇഷ്ടപ്പെട്ട എന്റെ തടിയൻകുഞ്ഞ്… വിശപ്പറിയാത്തവൻ,,, എനിക്ക് മി൦ായി തരാൻ തിരക്കി നടക്കുന്നവൻ,,, എന്റെ നിഴലായി എന്നോടൊപ്പ൦…റിട്ടയറായെന്ന് പറഞ്ഞപ്പോ പോണ്ടന്ന് പറഞ്ഞ് സങ്കടപ്പെട്ടവൻ.
ഇന്നു ഞാൻ വായിച്ചു കൊടുക്കുന്ന വിജ്ഞാന ദീപം ഗ്രൂപ്പിലെ കൂട്ടുകാർ.
ഈ ലോകം കാണാതെ ജീവിക്കുന്ന നിങ്ങളാണ് ഭാഗ്യവാന്മാരെന്ന് ഇപ്പോൾ ചിന്തിച്ചു പോകുന്നു.
ആശംസകൾ….