അന്നു നാം കണ്ട സ്വപ്നങ്ങളൊക്കെയും
പിന്നെ ഞാനെൻ മനസ്സിൽ കുറിച്ചു വച്ചു
പിന്നെയതൊക്കെ കവിതകളായി
നിന്നടുത്തെത്തി തരംഗമായി
ഹൃദയതാളത്തിലവയൊക്കെയും നീ പിന്നെ
ഹൃദയത്തിൻ്റഴകായി പാടി വച്ചു
പ്രണയത്തിനൊരുപാടഴകുകളുണ്ടെന്ന്
പിന്നെന്നോ നീപലവട്ടം പറഞ്ഞുവച്ചു
പല കുറിപറഞ്ഞ നിൻ്റെയാ വാക്കുകൾ
പാലിൻ്റെ നൈർമ്മല്യമെന്നു കരുതി വച്ചു
നവനീതം പോലെയതെൻ്റെ മനസ്സിലായ്
നറുമണമെപ്പോഴോ തുറന്നു വച്ചു
ഘ്രാണേന്ദ്രിയങ്ങളിൽ ഉത്സവലഹരിയായ്
ഘനശ്യാമം ചെയ്ത് തിമിർത്തിരുന്നു
തൃപ്പടി കേറിയാ പ്രണയ കണികകൾ
തൃപ്പാദം പുൽകുമ്പോൾ രസിച്ചിരുന്നു.

പ്രകാശ് പോളശ്ശേരി

 

By ivayana