വിദൂരങ്ങൾ താണ്ടിയെത്തി നീ,
രാവിൽ നിലാവിന്റെ ജാലകം തുറന്നു.
മൃതുലാംഗുലികളാലെൻ നെഞ്ചിൽ തലോടി.
പ്രണയനൂലുകൾ കൊണ്ടെൻ,
മനസ്സിന്റെ മുറിവുകൾ തുന്നി !
മധുരമറിയാത്ത മധു കൊണ്ടു ലേപനം ചെയ്തു.
ചുംബനച്ചൂടിനാൽ മുറിവുണക്കി.
ഇരുട്ടിലും തെളിയുന്ന നിൻ മുഖകാന്തിയിൽ,
മനം മയങ്ങിയുന്മത്തനായ് ഞാൻ.
ഏതോ ഒരനശ്വ സംഗീതവീചികൾ
കർണ്ണപുടങ്ങളിലലിഞ്ഞിറങ്ങി.
പുതുമഴയിൽ പുതയുന്ന മഴമണം വന്നെൻ,
നിശ്വാസ ഗതികളെയുർവരമാക്കി.
ഈരാവുപുലരാതിരുന്നെങ്കിലെന്നു ഞാൻ
ഒരുവേള പിന്നെയുമാശിച്ചു പോയ്.
പ്രണയഭാജനമേ നീ തരും രാവുകളിൽ,
നീയെനിക്കെന്റെ റൂഹീ…

റഫീഖ്. ചെറവല്ലൂർ

By ivayana