രാജ്യതലസ്ഥാനത്ത് ഒരാഴ്ചയിലധികമായി സമരം ചെയ്യുന്ന കര്‍ഷകര്‍ തങ്ങളുടെ പോരാട്ടം ദേശീയ തലത്തിലേക്ക് മാറ്റുന്നു. ഡിസംബര്‍ എട്ടിന് കര്‍ഷകര്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. ഡിസംബര്‍ അഞ്ചിന് രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും തീരുമാനിച്ചുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി എച്ച്എസ് ലാഖോവാള്‍ സിങ്കുവിലെ സമര ഭൂമിയില്‍ മാധ്യമങ്ങളെ അറിയിച്ചു.

ദില്ലിയിലേക്കുള്ള എല്ലാ റോഡുകള്‍ ഉപരോധിക്കാനാണ് കര്‍ഷകരുടെ മറ്റൊരു തീരുമാനം. സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന സമരമുറകളാണ് അവര്‍ സ്വീകരിക്കുന്നത്. പഞ്ചാബില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഹരിയാനയിലേക്ക് കടക്കുന്ന വേളയില്‍ സരമം പോലീസ് ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഒടുവില്‍ ദില്ലി അതിര്‍ത്തിയിലേക്ക് നീങ്ങാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്നാണ് ദില്ലി അതിര്‍ത്തിയില്‍ അവരെ തടഞ്ഞത്. അവിടെ തന്നെ ഇരുന്ന് സമരം തുടരുകയാണ് കര്‍ഷകര്‍.അതേസമയം, സമരത്തിന് ദേശീയ തലത്തില്‍ പിന്തുണ വര്‍ധിക്കുകയാണ്. ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് മുതല്‍ സാഹിത്യകാരും മറ്റും പിന്തുണയര്‍പ്പിച്ചു. ഒട്ടേറെ മുന്‍ കായിക താരങ്ങള്‍ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കി പ്രതിഷേധിച്ചു.

By ivayana