കരയെപ്പുണരുന്ന കടലിന്റെ കിന്നാരം,
കാതിൽ മന്ത്രിയ്ക്കുന്നതെന്തായിരിയ്ക്കാം.
കാമുകീ കാമുകന്മാരായ് വിരാജിയ്ക്കാം,
കല്പാന്തകാലത്തിലഴിയും വരെ .
കാറ്റ് തലോടിയുണർത്തും തിരകളിൽ,
കരിമണൽ തൂവുന്ന കരിമഷികൊണ്ട്,
കാതരേ! നിന്റെ മിഴികളിലെഴുതുമ്പോൾ,
കരയാതിരിയ്ക്കുമോ? കാമിനിയാകുവാൻ.
കൂമ്പുന്ന കണ്ണുകൾ ത്രസിക്കുന്ന മാറിടം,
കുതിർന്നു മയങ്ങും തീരമാം ചുണ്ടുകൾ,
കുളിരേകി തിരകളാകുമെൻ ചുണ്ടുകളും,
കേളിയാടീടും സുമുഹൂർത്തമായ്.
കാർന്നുതിന്നുന്നിതാ തീരങ്ങളെ,
കാളിമയാകുന്നു തിരമാലകൾ,
കടലെടുക്കും മണൽത്തിട്ടകൾ മറയുന്നു,
കാമകേളീരവം.. ഉച്ചത്തിലാകുന്നു.
കരമെല്ലെ കൺ തുറന്നീടുമ്പോൾ,
കടൽ വലിയുന്നു.. യാത്ര മൊഴിയുന്നു..
കുറിയ്ക്കുന്നു തീരത്തിലാകെയും,
കാത്തിരിന്നീടൂ .. അണയും സവിധത്തിൽ .

By ivayana