മൗനമയൊഴുകുമീ നദിയുടെ ഓരത്തു
ഞാൻ ഇരിക്കുമ്പോൾ ഓളങ്ങളിൽ
നിൻ മുഖം പൂത്തുലഞ്ഞു
നിൻ കാർകൂന്തലിൽ തഴുകി വന്ന കാറ്റിനൊപ്പം
നിന്റെ സുഗന്ധം ഞാനറിയുന്നൂ..
സന്ധ്യയിൽ തിങ്കളെത്തിയപ്പോൾ
പുഴയിലെ ഓളങ്ങളിൽ
നീയും മാറിയൊരു
സൗന്ദര്യധാമമായി

കരയെ പുണരാൻ ഓളങ്ങൾ വന്നപ്പോൾ
മോഹിച്ചുപോയ് ഞാൻ
സ്വപ്നത്തിലല്ലാതെ
ഒരിക്കലെങ്കിലും നീയെന്റെ ദേവി ആയെങ്കിൽ…
സാഗരം പൂകുന്നസൂര്യ പുത്രീ …
ഞാൻ ഒരു സുതനായി പ്രണയിക്കുന്നൂ നിന്നെ.

ആയിരം വർഷങ്ങൾ പോയാലും നീയെൻ
മനസ്സിലെ താമര പൂവായിരിക്കും
ഓളങ്ങളിൽ നീയാടിനിൽക്കുമ്പോൾ
നിൻ ഇതളിൽ ഒന്നു ചുംബിച്ചോട്ടേ ഞാൻ ?

സുരേഷ് പാങ്ങോട്

By ivayana