ഓടികിതയ്ക്കുന്ന ജീവിതത്തിലെ ഓർമ്മകളുടെ ചില ഏടുകൾ……
വെളുപ്പിന് നാലുമണിക്കാണ് സെയിലിംഗ്…
അധികം വൈകാതെ ഷിപ്പിലെത്തണമെന്നതുകൊണ്ട് പതിവ്
കലാപരിപാടികളൊക്കെ വേഗം തീർത്ത് ഭക്ഷണവും കഴിച്ച് തിരിച്ച് ഷിപ്പിലോട്ടു നടന്നു….ഇനി മൂന്നുമാസത്തേയ്ക്കു sailing ആയിരിക്കും ലീവിന് പോകണമെന്നുണ്ടായിരുന്നതാണ് ഇനിയിപ്പോ അതൊന്നും നടക്കില്ല….പതിവുപോലെ ഈ വർഷത്തെ ഓണവും ഷിപ്പിൽ തന്നെയാകും…എന്താ ചെയ്യാ… ജോലിയായിപ്പോയില്ലേ.. സാരല്ല്യ… അങ്ങനെ ഓരോന്ന് ആലോചിച്ചും സ്വയം സമാധാനിച്ചും നടന്ന് ഷിപ്പിലെത്തിയതറിഞ്ഞതേയില്ല….
കിടന്നപാടേ ഉറങ്ങി…hands call കേട്ടാണ്
കണ്ണു തുറന്നത്
ശോ.. ഇത്ര വേഗം മൂന്ന് മണിയായൊ..!
മൺസൂൺ കഴിയാറായിട്ടും sea rough
ആയിരിക്കും എന്നാണ് അറിഞ്ഞത്. ഇന്നത്തെകാര്യം പോക്കാ..
ഉം..എന്തെങ്കിലുമൊക്കെ ആവട്ടെ എന്ന് സമാധാനിയ്ക്കാൻ ശ്രമിയ്ക്കുമ്പോഴും….
ഇപ്രാവശ്യത്തെ sailing പതിവിൽ കൂടുതൽ tough ആയിരിക്കും എന്നതിനെ കുറിച്ചാലോചിച്ചപ്പോൾ…ദേഷ്യവും സങ്കടവും ഒക്കെ വന്നു..!!
ഡ്യൂട്ടിയ്ക്കുള്ള ഡ്രസ്സ് മാറുന്നതിനടയിൽ
ഉറക്കം മതിയാവാത്ത കാരണാന്നു തോന്നുന്നു സ്വയം ഇങ്ങനെ പിറുപിറുത്തുകൊണ്ട് സമയംകളയാതെ തന്നെ വെളുപ്പിന് നാലുമണിക്കുള്ള ഡ്യൂട്ടിക്ക് കേറാനായി ഞാൻ ഡാൻഗ്രി (പാന്റും ഷർട്ടും ഒന്നിച്ചുള്ള ഒരു ഡ്രസ്സ്) എടുത്തിട്ടു മെഷീനറി കണ്ട്രോൾ റൂമിലേക്ക്(MCR)പോയി.
കൃത്യം 4 മണിക്കുതന്നെ sailing തുടങ്ങി
കടൽ ഭയങ്കരമായി പ്രക്ഷുപ്തമാണ് ..
കപ്പല് വളരെയധികം ആടിയും ഉലഞ്ഞും കൊണ്ടിരിക്കുകയാണ്…. Refit കഴിഞ്ഞ് ഇറങ്ങിയിട്ട് അധിയായിട്ടില്ല അതുകൊണ്ട് തന്നെ long sailing ചെയ്തിട്ട് കുറേനാളായതിനാൽ crew members ന് sea sickness (കടൽ ചൊരുക്കം)ഉം കൂടും.
കപ്പൽ യാത്രയിൽ സാധാരണയായിട്ടു കിട്ടുന്ന ഭക്ഷണമെല്ലാം മുന്നിലുണ്ടായാലും ഇനി രണ്ടുമൂന്നു ദിവസം പട്ടിണി കെടുക്കല്ലാതെ
ഒന്നും തൊട്ടു നോക്കാൻ പോലും പറ്റാത്ത അവസ്ഥയായിരിക്കും. എല്ലാവരും ഒരു മാതിരി നനഞ്ഞ കോഴിയുടെ പോലെ ഒതുങ്ങി കൂടി ഒരു മാതിരിയായിരിക്കും ……
കടൽ കലിതുള്ളിയാൽ പിന്നെ ഞങ്ങളുടെ അവസ്ഥ ഇങ്ങനെയാണ് തലവേദനയും
ഓക്കാനവും (sea sickness)ഒക്കെയായി ഒരുമാതിരിയായിരിക്കും…..
ഡ്യൂട്ടിയ്ക്കു കയറി ഏകദേശം മൂന്ന് മണിക്കൂറായി കാണും
ASP ( ആഫ്റ്റ് സ്റ്റിയറിംഗ് പൊസിഷൻ) യിൽ ഓയിൽ കുറവാണു ലെവൽ നോക്കണം Ruddar gland leak ഉണ്ടോന്ന് നോക്കണം..!!
ഡ്യൂട്ടിയിലുള്ളവരൊക്കെ sea sickness ഉള്ളവരാ……. അപ്പൊ കാര്യങ്ങള് കൈവിട്ടു പൂവാൻ പാടില്ലല്ലോ … അതുകൊണ്ട് MCR ൽ വന്നപാടെ എല്ലാവർക്കും ഒരു
motivating lecture കൊടുത്തിരുന്നു …….
ഇവൻ എന്നും ഇങ്ങനെയാ ship harbour വിട്ടാമതി തലവേദന എന്നുപറഞ്ഞു കിണുങ്ങി തുടങ്ങും..- electric mechanic നെ കണ്ടപ്പോ
ആദ്യം തോന്നിയത് അവനെത്തന്നെ ഇതെല്ലാം check ചെയ്യാൻ വിടണന്നാണ് അവനാണെങ്കിൽ ഇത്തിരി മടിയും കൂടുതലാണ്…
ബ്രിഡ്‌ജിന്നാണെങ്കിൽ (ഷിപ്പിന്റെ main കണ്ട്രോൾ sation) list (ഷിപ്പിന്റെ stability)ശരിയാക്കണം ന്ന് പറഞ്ഞുള്ള മെസ്സേജ് കിട്ടിയിരുന്നു.Bilge (engine room ന് താഴെയുള്ള waste വാട്ടർ accumulation) pump out – ചെയ്യണം..!!
എനിക്കാണെങ്കിൽ തലവേദനയും തുടങ്ങിയിട്ടുണ്ട് sea sickness ന്റെ ഭാഗം തന്നെയാണ് ഈ തലവേദനയും..!!
ഇത്രയും വല്യസൈന്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു കപ്പൽ വെള്ളത്തിൽ ആവശ്യാനുസരണം സഞ്ചരിക്കാൻ വേണ്ടിയുള്ള സകലമാന ഉത്തരവാദിത്വവും Chief of the watch ആയ എന്റെ തലയിലാണല്ലോ എന്നോർക്കുമ്പോൾ ഏത് തലവേദനയും ഇല്ലാതാവും..!!. ഷിപ് നിശ്ചിത സമയത്തു മദ്രാസ് harbour ൽ എത്തണം അവിടെനിന്നും IPKF ൽ ഉള്ള ആർമിക്കാരെയും എടുത്ത് ശ്രീലങ്കയിലുള്ള കങ്കദേശത്തുറയിലേക്കാണ് പോകേണ്ടത്.
ഇതിനിടക്ക് ഒരു breakdown ഉം വരരുത്.!!
ഇത്രയും പ്രക്ഷുപ്തമായ കടലിൽ sailing ചെയ്യുക എന്നതുതന്നെ risk ആണ്. ഇതൊക്കെ ആലോചിച് എന്റെ തലവേദനയും ഓക്കാനവുമൊക്കെ പോയവഴിയറിയില്ല
എല്ലാം മറന്നു ജോലിയിൽ വ്യാപൃതനായി……..
പെട്ടെന്ന് …പെട്ടെന്നാണ് സ്റ്റീയറിങ് തകരാറിലായിയെന്നുള്ള
അറിയിപ്പു കേട്ടത് …!!
പെരുവിരലിൽ നിന്നും ഒരു തരിപ്പു കയറിയപോലെ…
ഉടനെത്തന്നെ വേണ്ടപെട്ടവരെയൊക്കെ ഉണർത്തി …
ഒച്ചപ്പാടും ബഹളവും ……..!!
സ്റ്റിയറിംഗ് ഓയിൽ ചെക്ക് ചെയ്യാൻ ഒരുഒരുത്തനെയും കാണുന്നില്ല….
എടാ നീ എന്താ ഇങ്ങനെ ഇരിക്കണേ ക്ഷീണം എല്ലാവർക്കും ഉണ്ട് പോയി ഓയിൽ പ്രഷർ ചെക്ക് ചെയ്തു വാ…..
സാർ എനിക്ക് ഛർദിക്കാൻ വരുന്നുണ്ട്….
കുറച്ചു കടിപ്പിച്ചുതന്നെ അവന് ഓർഡർ കൊടുത്തു…
പോടാ…. പോയി ഓയിൽ check ചെയ്ത് ASP യിൽ റൌണ്ട് എടുത്തു വാ…
മടി പിടിച്ചിരിക്കുന്ന അവനെത്തന്നെ ASP യിൽ റൌണ്ട് നു വിട്ടു…Sea വളരെയധികം rough ആണ് എങ്കിലും പോയി നോക്കാതിരിക്കാൻ പറ്റില്ല. എടാ റോളിങ്ങ് ഉണ്ട്
Quater- ഡെക്കിൽ (ഷിപ്പിന്റെ പുറകുവശത്തുള്ള oppen deck ) slip ആവാതെ നോക്കണം ship -side ൽ പോകരുത് ട്ടൊ. Ok sir..
അവൻ മടിച്ചിട്ടെനെങ്കിലും OK പറഞ്ഞു പുറത്തേയ്‌ക്ക് പോയി……
അവനെക്കൊണ്ട് നടക്കില്ല നീ പോയിട്ട് വാ ..
അല്പം സമയം കഴിഞ്ഞപ്പോ അവന്റെ പിന്നാലെ POME ( Petty officer Engineering Mechanic നെ )ASP യിൽ കാര്യങ്ങൾ കണ്ട്രോൾ ചെയ്യാൻ പറഞ്ഞുവിട്ടു ….കുറച്ചു സമയം കഴിഞ്ഞപ്പോൾ ബ്രിഡ്ജിൽ നിന്നും അനൗൺസ്‌മെന്റ് വന്നു Steering failure rectified. Ship sailig തുടർന്നു.
POME തിരിച്ചു വന്നു… സാർ ഇപ്പൊ എല്ലാം ok യാണ്. OK ടാ well done …
എവിടെ നിന്റെ അസിസ്റ്റൻറ് എവിടെയെങ്കിലും പോയി ഉറങ്ങുന്നുണ്ടാവും ല്ലേ ….ഞാൻ അവനെ അഭിനന്ദിച്ചുകൊണ്ട് ചോദിച്ചു..
കൂട്ടത്തിൽ അത്യാവശ്യം ദേഷ്യത്തിൽ തന്നെ അവനെ തെറിയും വിളിച്ചു എന്റെ നീരസവും പ്രകടിപ്പിച്ചു. കുറേ കഴിഞ്ഞിട്ടും അവനെ കാണാണ്ടായപ്പോൾ എന്റെ ദേഷ്യം വർദ്ധിച്ചു.
ഇവനെ ഇപ്പൊ ശരിയാക്കാം…
ബ്രിഡ്ജിൽ request ചെയ്ത് അവനെ- MCR ൽ വരാനായി അനൗൺസ്‌മെന്റ് ചെയ്യിച്ചു എന്നിട്ടും അവനെ കാണുന്നില്ല…
രണ്ട് മൂന്നുവട്ടം അനൗൺസ്‌മെന്റ് കഴിഞ്ഞിട്ടും അവനെ കാണാണ്ടായപ്പോൾ എന്റെ ദേഷ്യം ഇരട്ടിയായി; മെസ്സിൽ ആളെവിട്ട് അന്വേക്ഷിച്ചു എന്നിട്ടും കാണുന്നില്ല…!
സർ,
അവനെ എവിടെയും കാണുന്നില്ല..
അന്വേഷണം തുടർന്നു..
എങ്ങും കാണുന്നില്ല!
ദേഷ്യമെല്ലാം പോയി പിന്നെ അങ്കലാപ്പായി … ഇവൻ എവിടെ പോയി…
ഇനിയെങ്ങാനും കാൽവഴുതി….!!!
ഏയ്, ഷിപ് സൈഡിൽ പോകരുതെന്ന് പ്രത്യേകമായി പറഞ്ഞതാണ്… ഞാൻ സ്വയം സമാധാനിച്ചു…
ഉടനെ Officer of the watch(Dutty ഓഫീസർ) ന്റെ ക്യാപ്റ്റൻ വിളിക്കുന്നു എന്ന മെസ്സേജ് കിട്ടി…….
പ്രാഥമികമായ തെരച്ചിലെല്ലാം വൃഥാവിലായപ്പോൾ ക്യാപ്റ്റൻ എമർജൻസി സ്റ്റേഷൻ announce ചെയ്ത് അവസാന head കൗണ്ടും പൂർത്തിയാക്കി…
ASP യിൽ steering oil ചെക്ക് ചെയ്യാൻ പോയ ടെക്‌നിഷ്യനെ കാണാതായിരിക്കുന്നു …..
ഇവൻ എവിടെ പോയി….
ഇനിയെങ്ങാനും കാല് വഴുതി…. അയ്യോ….
അടഞ്ഞുകിടക്കുന്ന സ്റ്റോർറൂമുകൾ അടക്കം എല്ലാം ഓടിനടന്നു നോക്കുന്നുണ്ടായിരുന്നു എല്ലാവരും…
കൂട്ടത്തിൽ ഒരുത്തനെ കാണാണ്ടായ വെപ്രാളം വിഷമം …. പേടി.. ആർക്കും എന്താചെയ്യേണ്ടതെന്നറിയുന്നില്ല…. ഷിപ്പാണെങ്കിൽ ആടിയുലയുന്നു…. ഭൂരിഭാഗം പേരും കടൽചോരുക്കം കാരണം തളർന്ന് അവശരാണ്….
സ്വന്തം ക്ഷീണം കാരണം എല്ലാവർക്കും കാണാതായവനെ അന്ന്വേക്ഷിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ശാരീരിക ശക്തിയുണ്ടായിരുന്നില്ല…
ഏത്രയും പെട്ടെന്ന് കരയ്‌ക്കെത്തണം എന്തെങ്കിലും കഴിക്കണം കുളിച്ചു ഫ്രഷാവണം എന്ന ആഗ്രഹമാണ് കൂടുതൽ ഉണ്ടായിരുന്നത്.
അല്ലാതെ ഇനി എന്താ ചെയ്യാ…..
കപ്പൽ ആടിയുലയുന്നു മെഷിനറി ഓരോന്നായി ഫെയിലായിക്കൊണ്ടിരിക്കുന്നു…
ആ പാവത്തിനെ നിർബന്ധിച്ച് വിടേണ്ടിയിരുന്നില്ല….
അവന് സുഖമുണ്ടായിരുന്നില്ല… പിന്നെയും നിർബന്ധിച്ചുവിട്ടു…
ഇനി എന്തുചെയ്യും…
അവൻ കടലിൽ വീണിരിക്കുന്നു…
എല്ലാം തീർന്നിട്ടുണ്ടാവും…!!
ഇവെസ്റ്റിഗേഷൻ ഉണ്ടാവും
കോർട്ട്മാർഷലും……..
എന്റെ കാര്യം ഇനി എന്താവും…!!
ജോലി പോവ്വോ … ജയിലിൽ പോകേണ്ടിവരോ…..ആ പാവം…
അവന്റെ കുടുംബം ….അവന് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടായിരിക്കുക…!!!!
ഒന്നിനും വ്യക്തമായ ഉത്തരം ഇല്ലായിരുന്നു…!!
എന്തായാലും എന്റെ ജോലിക്ക് കാര്യമായ പ്രശ്നമൊന്നുമില്ലാതെ മുന്നോട്ടുപോയി…
ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി…..
കടൽ ജീവിതം മതിയാക്കി മണലാരണ്യമെന്ന കടലിൽ, പണ്ട് നേടിയ അനുഭവങ്ങളുടെ തീച്ചൂളയിൽ ഉരുക്കിയെടുത്ത പാഠങ്ങളുമായി പുതിയ അനുഭവങ്ങൾ നേടിക്കൊണ്ടിരിക്കുന്നു…., അനുഭവിച്ചുകൊണ്ടിരിക്കുന്നു.!!!
വിജി മുകുന്ദൻ