ചാഞ്ഞൊരു മൂലയിൽ ചാഞ്ഞിന്നൊരു
വൃദ്ധൻ ….
ചായാനൊരിടമില്ലാതെ ചലോ ഡൽഹി
കോപ്പുറേറ്റിന്റെ കോണകം താങ്ങുന്നൊരു
ഇന്ദ്രപ്രസ്ഥത്തിലെ തമ്പുരാനു മുന്നിൽ …
ചലോ ഡൽഹി ,
പരിഹസിക്കുന്നൂ … പരാശ്രയമില്ലാ കർഷകരെ
പറന്നു നടന്നരു പ്രധാനമന്ത്രി …
പാവങ്ങളുടെ പാത്രമേ ഇനി ബാക്കിയുള്ളായിരുന്നു
പണയപ്പെടുത്താൻ അതു കൊണ്ടു പോയി കൊടുത്തു
മടങ്ങവേ ,
ദാ പ്രതികരണശേഷി ബാക്കി
ശേഷിച്ചൊരു പഞ്ചാബി കൊഞ്ചലുകൾ .
വർഗ്ഗിയമായി മാത്രം ഭിന്നിക്കാനറിന്നൊരു
അഭ്യന്തരനെ അയച്ചു ചർച്ചയിൽ
ഛർദ്ദിക്കാൻ .
ചലോ ഡൽഹി
കലപ്പപിടിച്ച കൈക്കു മുന്നിൽ
കുറുക്കൻ കണ്ണുമായി
കലഹവും കലാപവും കൈമുതലാക്കിയ
ഷാ ക്കറില്ല കുഴിഞ്ഞ കണ്ണിൻ തീക്ഷ്ണത
വിളയും വിളക്കില്ല വിലയെങ്കിലും
ഇരുന്നൂറ്റിയെൻമ്പട്ടിൻ പകച്ചു
സർക്കാരിൻ നൂറ്റിനാൽപ്പത്തില് .
ചലോ ഡൽഹി …
അന്നത്തിനായ് അന്നം വിളയിക്കുന്ന
നമ്മുടെ അന്നദാതാക്കൾ വിളിക്കുന്നു
ചലോ ഡൽഹി…..