പ്രിയമുള്ളവരേ . കാസർകോട് . ഉദുമ സ്വദേശി . മുഹമ്മദ് അഷറഫ് .അൽ ജൗഫിൽ ഒരു കമ്പനിയിലെ സൂപ്പർ വൈസറായി ജോലി ചെയ്യുന്നു കഴിഞ്ഞ നാലര വർഷമായി . . രണ്ടു വർഷത്തെ ഇക്കാമ കഴിഞ്ഞതിനു ശേഷം പുതുക്കി നൽകിയില്ല . നാട്ടിൽ പോകാനും കഴിഞ്ഞില്ല . ജോലിക്ക് ഒരു തടസ്സവുമില്ല . നാലു വർഷം തികയുന്നതിനു മുൻപേ ഇദ്ദേഹം നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടു . അയക്കാം എന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയുമുണ്ടായില്ല . ഏഴ് മാസത്തെ ശമ്പളം കിട്ടാനുണ്ട് .
നാലര വർഷമായിട്ടും നാട്ടിലയക്കാതായപ്പോൾ ചില സുഹൃത്തുക്കൾ മുഘേന . ചാരിറ്റി ഓഫ് പ്രവാസി മലയാളി . ജീവകാരുണ്യ സംഘടനയുടെ സഹായം തേടി . സംഘടനയിലൂടെ വിഷയം ഏറ്റെടുത്ത ഞാൻ . ആദ്യം കമ്പനിയിൽ പോയി മാനേജ് മെന്റുമായി സംസാരിച്ചു . ഒരാഴ്ചക്കകം എല്ലാം ക്ലിയർ ചെയ്യാം എന്ന് പറഞ്ഞു . രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഒന്നും തീരുമാനമായില്ല . വീണും കമ്പനിയിലെത്തി . സ്പോൺസറുമായി സംസാരിച്ചു . അദ്ദേഹം പറഞ്ഞു . കമ്പനിക്ക് . സർക്കാരിൽ നിന്നും വലിയ ഫണ്ട് ലഭിക്കാനുണ്ട് . രണ്ടു വർഷമായി അതിനു വേണ്ടി ശ്രമിക്കുന്നു. ഫണ്ട് കിട്ടാതെ ഒന്നും ചെയ്യാൻ കഴിയില്ല .
പെട്ടെന്ന് ഒരു പരിഹാരം കാണാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ഞാൻ ലേബർ കോടതിയിൽ കേസ്സ് ഫയൽ ചെയ്തു . ആദ്യ സിറ്റിങ്ങിൽ തന്നെ സ്പോൺസർ ഹാജരായി . സ്പോൺസർ കോടതിയിൽ പറഞ്ഞു അഷറഫ് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് . എനിക്ക് സർക്കാരിൽ നിന്നും ഫണ്ട് കിട്ടാതെ ഒന്നും ചെയ്യാൻ കഴിയില്ല . കമ്പനിയിലെ 42, തൊഴിലാളികളുടെയും അവസ്ഥ ഇതാണ് . എല്ലാം കേട്ടറിഞ്ഞ കോടതി എല്ലാ ഫയലും സമർപ്പിക്കാൻ പറഞ്ഞു . അടുത്ത സിറ്റിങ്ങിൽ ഫയലുകളെല്ലാം പരിശോധിച്ച കോടതി സർക്കാരിന് നോട്ടീസ് അയച്ചു . ചിലയിടങ്ങളിൽ പോകാനുള്ള .
അവിടെ സമർപ്പിക്കാനുള്ള പേപ്പറുകളും കോടതി തന്നെ മുൻ കയ്യെടുത്തു റെഡിയാക്കി സ്പോന്സറിനു കൊടുത്തു . അഷറഫിന് നൽകാനുള്ള തുക എങ്ങിനെയും കണ്ടെത്തണം . ഫൈനൽ എക്സിറ്റ് കോടതി തന്നെ നൽകി . കൃത്യം 30, ദിവസമായപ്പോൾ കമ്പനിക്ക് കിട്ടാനുള്ള തുകയിൽ . 40, ശതമാനം സർക്കാർ നൽകി . കമ്പനി മാനേജ് മെന്റിന് അതിരില്ലാത്ത സന്തോഷമായി . എനിക്കും എന്റെ കുടുംബത്തിനും വേണ്ടി അവർക്കറിയാവുന്ന എല്ലാ പ്രാർത്ഥനയും അർപ്പിച്ചു . അശറഫിന് നൽകാനുള്ള എല്ലാ ബാധ്യതയും തീർത്തു അദ്ദേഹത്തെയും സന്തോഷത്തോടെ യാത്രയാക്കി . പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയം നേടാൻ കഴിഞ്ഞതിൽ ഞാനും എന്റെ സഹപ്രവർത്തകരും . അഭിമാനിക്കുന്നു ……