ഫോർട്ടു കൊച്ചി കാർണിവൽ പഴയ ഓഫീസ് ഇനി ഓർമ്മയാവും . ഇന്ത്യയിൽ ഗോവ കഴിഞ്ഞാൽ പിന്നെ വലിയ കാർണിവൽ നടക്കുന്നത് കൊച്ചിയിലാണ് . കൊച്ചി വാട്ടർ മെട്രോക്കായി കാർണിവൽ ഓഫീസ് ഇന്ന് രാവിലെ ( 6/12/20 ) അൽപ്പം മുൻപ് പൊളിച്ചു നീക്കി …..
വികസനം കടന്ന് വരുന്നതിന്റെ സന്തോഷമുണ്ട് ഒപ്പം ചില സങ്കടങ്ങളും ……
കൊച്ചി കാർണിവൽ ഓഫീസ് പ്രവർത്തിച്ചിരുന്ന ഈ കെട്ടിടം ഒരു ബ്രിട്ടീഷ് കെട്ടിടമായിരുന്നു …….
കൊച്ചി തുറമുഖത്തിന്റെ നവീകരണത്തിനും തുറമുഖം വില്ലിംഗ്ഡൺ ദ്വീപിലേക്കും മാറ്റുന്നതിനുമുൻപും കാർണിവൽ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് സമീപമായിരുന്നു കപ്പലുകൾ നങ്കൂരമിട്ടിരുന്നത് ……….


വാട്ടർ മെട്രോ വിശേഷങ്ങൾ ………
കായൽ കാഴ്ചകൾ കണ്ട് ഇനി യാത്ര ചെയ്യാം ……
വാഹനങ്ങളുടെ പുകയും , ശബ്ദവും ഇല്ലാതെ ശാന്തവും സുന്ദരവുമായൊരു യാത്ര …..
2021 ജനുവരിയിൽ ആദ്യ യാത്രക്ക് തുടക്കം …….
കൊച്ചി മെട്രോ റെയിൽ ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്………
കൊച്ചി മെട്രോ റെയിലിന്റെ സ്റ്റേഷനുകൾക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെർമിനലുകളാണ് വാട്ടർ മെട്രോക്കും നിർമ്മിക്കുന്നത്……..
ടിക്കറ്റിങ് സൗകര്യങ്ങളും പ്രവേശന ക്രമീകരണങ്ങളും ഇതിനു സമാനമായിരിക്കും…….


ആദ്യ ബോട്ട് കൊച്ചി കപ്പൽശാല ഈ മാസം നിർമ്മിച്ച് നൽകും…….
100 പേർക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകളും 50 പേർക്ക് യാത്ര ചെയ്യാവുന്ന 55 ബോട്ടുകളും സർവീസ് നടത്തും………….
78.6 കിലോമീറ്ററിൽ 15 റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് നടത്തുക………….
വൈപ്പിൻ, വെല്ലിങ്ടൺ, ഇടക്കൊച്ചി, കുമ്പളം, നെട്ടൂർ, വൈറ്റില, ഏലൂർ, കാക്കനാട്, ബോൾഗാട്ടി, മുളവ്കാട് തുടങ്ങിയ ദ്വീപ് നിവാസികളുടെ യാത്ര പ്രശ്‌നങ്ങൾക്ക് വാട്ടർ മെട്രോ പരിഹാരമാവും…….
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കൂടി ബന്ധിപ്പിച്ചാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. ടൂറിസം വികസനത്തിനും ഇത് പ്രയോജനപ്പെടും…………
15 വ്യത്യസ്ത പാതകളിലായി 38 സ്റ്റേഷനുകളാണ് ഉള്ളത്……….

Mansoor Naina

മൻസൂർ നൈന

By ivayana