നിറമുള്ള സ്വപ്‌നങ്ങൾ
നൈലോൺനൂലുകൊണ്ടു കെട്ടി
കാറ്റിൽ ആടിയുലയുന്ന പട്ടംപോലെ
എങ്ങോ ലക്ഷ്യമില്ലാതെ ചലിക്കുന്നു
പകലിന്റെ അന്ത്യയാമങ്ങളിൽ
പാറിപറന്നെത്തിയ പക്ഷികളും
ശിഖിരങ്ങളിൽ ചേക്കേറിടുമ്പോൾ
പരിഭവം പറഞ്ഞു കലപിലകൂട്ടുന്നു
നിശാസഞ്ചാരികൾ കൂടുവിട്ടകലുന്നു
ഇരതേടി പോകുന്നു തോട്ടങ്ങൾതോറും
ജീർണിച്ച ശവങ്ങളെ തിരയുന്നു
ചില നരഭോജികൾ
ആടിയുലയുന്ന മരച്ചില്ലകൾ
ഭയത്തിൻകറുത്ത ശീലകെട്ടുന്നു
ശീതികരിച്ച കാറ്റുകൾ
ഹുങ്കാരമോടെ പാഞ്ഞിടുന്നു
ലക്ഷ്യം തേടിയുള്ളയാത്രയിൽ
ലക്ഷ്യമെത്താതെങ്ങോ അസ്തമിക്കുന്നു.
(സ്വപ്ന അനിൽ )