ലോകം മുഴുവൻ കോവിഡ് പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ലോകത്തു ആദ്യമായി യൂ .കെ യിൽ വാക്സിൻ പൊതുജനങ്ങളിൽ പരീക്ഷിക്കാൻ അനുമതി നൽകി ….ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു വാക്സിൻ കണ്ടുപിടിച്ചു അതിന്റെ ക്ലിനിക്കൽ ട്രയൽ വിവിധ ഘട്ടങ്ങളിൽ നടത്തി വിവിധ പ്രായക്കാരും രാജ്യക്കാരും ആയ നിരവധി മനുഷ്യരിൽ ആദ്യം പരീക്ഷിച്ചു പാർശ്വ ഫലങ്ങൾ എല്ലാം വിശദമായി പഠിച്ചു കുറഞ്ഞ സമയത്തിനുള്ളിൽ വിപണിയിൽ എത്തിക്കുക എന്നതു വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയ ആണു .
ആ ഗവേഷണ മികവും പ്രതിബന്ധതയും വികസനത്തിനും ഉൽപ്പാദനത്തിനും ചിലവഴിക്കുന്ന പണം മുടക്കാൻ വേണ്ട സാമ്പത്തിക ശക്തിയും അതിന്റെ സാങ്കേതിക വശവും ഒക്കെ ചർച്ച ചെയ്യുന്നതിനോടൊപ്പം തന്നെ ഒരു ഉൽപ്പന്നം ലോകവ്യാപകമായി പ്രചരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന റിക്സ് ഫാക്റ്ററുകളും ഭാവിയിൽ ഉണ്ടായേക്കാവുന്ന പാർശ്വ ഫലങ്ങളും ഉൽപ്പന്നം പുറത്തിറക്കുന്ന കമ്പനിയുടെ നൈതികത , ധാർമികത , ലോബിയിംഗ്, അവർക്കു ലഭിക്കുന്ന ഭരണകൂടങ്ങളുടെ പിന്തുണ ഇവയെല്ലാം ചർച്ചയാകും …
അതിൽ നിരവധി പോസിറ്റീവ് ഘടകങ്ങളും അതേ സമയം തീർത്തും തള്ളിക്കളയാൻ പറ്റാത്ത ചില നെഗറ്റീവ് ഘടകങ്ങളും ഉണ്ടാവും …ഏത് പുതിയ മരുന്നു പുറത്തിറക്കുമ്പോഴും അതു ഉണ്ടാവുക സ്വാഭാവികം ആവ്യലോകത്തു മരുന്നു ആയാലും മെഡിക്കൽ ഉപകരണങ്ങൾ ആയാലും അതെല്ലാം ഏറ്റവും കൂടുതൽ നിർമ്മിക്കുന്നതു എതെങ്കിലും സർക്കാറോ പൊതു മേഖലാ സ്ഥാപനങ്ങളോ അല്ല …വലിയ മുതൽ മുടക്കും വർഷങ്ങളുടെ ഗവേഷണവും വർദ്ധിച്ച ചിലവു വരുന്ന ഗവേഷകരുടെ ശമ്പളവും വ്യവസായ ശാല സ്ഥാപിക്കാൻ വേണ്ട സ്ഥലവും യന്ത്രോപകരണങ്ങളും ഒക്കെയായി ആയിരക്കണക്കിനു കോടി രൂപ വേണ്ട ഒരു സംരംഭം ആണു …
മാത്രമല്ല ഇതെല്ലാം നിർമ്മിച്ചു പുറത്തിറക്കാനും പൊതു ജനങ്ങളിൽ പരീക്ഷിക്കുവാനും അതാതു സർക്കാറുകളുടെ പ്രോൽസാഹനവും നിയമപരമായ സംരക്ഷണവും മറ്റു വിവിധ സഹായങ്ങളും ആവശ്യമാണു…അത്തരം കാര്യങ്ങളിൽ ” കോർപ്പറേറ്റ് ഭീമൻ” മാരായ ഈ നിർമ്മാതാക്കൾ സർക്കാർ സഹായത്തിനായി അധാർമികമായ സ്വാധീനമോ അഴിമതിയോ കോഴയോ ഒക്കെ നൽകേണ്ടി വരുമോ ? വരുമായിരിക്കാം…അഴിമതിക്കാരായ രാഷ്ട്രീയക്കാർ ഉള്ള സർക്കാരോ വ്യവസ്ഥിതിയോ ആണെങ്കിൽ അതിനു സാദ്ധ്യതകളും വളരെയാണു …എന്നാൽ ആ സാദ്ധ്യത ഉള്ളതു കൊണ്ടു നമുക്കു സ്വകാര്യ കുത്തക കമ്പനികൾ വേണ്ട …കോർപ്പറെറ്റ് ഭീമന്മാർ വേണ്ട ..
എന്നു ലോകത്തിലെ എതെങ്കിലും സർക്കാറിനു തീരുമാനിക്കാൻ പറ്റുമോ ? ഇല്ല എന്നാണു ഉത്തരം ..എന്തു കൊണ്ടാണു വൻ മൂലധനം മുടക്കി ഇത്തരം മരുന്നു വ്യവസായവും മെഡിക്കൽ ഉപകരണ വ്യസായവും ഒക്കെ നടത്താൻ കോർപ്പറെറ്റ് ഭീമൻ കമ്പനികൾ വേണ്ടി വരുന്നതു ? അവർ ഇല്ലെങ്കിൽ ഒരോ സർക്കാറിനും അവർ മുടക്കുന്ന പണം സ്വന്തമായി ചിലവഴിച്ചു ഇതെല്ലാം ചെയ്യേണ്ടി വരും …അതിനുള്ള പണം കണ്ടെത്തേണ്ടി വരും..അപ്പോൾ രാജ്യത്തിന്റെ മറ്റു അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട പണം ഇത്തരം കാര്യങ്ങൾക്കു വിനിയോഗിക്കേണ്ടി വരും …
അത്തരം മുടക്കുമുതൽ ലാഭം ഉണ്ടാക്കണം എന്നോ എന്നെങ്കിലും തിരിച്ചു കിട്ടുമെന്നോ തന്നെ ഉറപ്പില്ല …ഈ റിസ്ക് ലോകമെങ്ങും നിലനിൽക്കുന്നു…അതു കൊണ്ടാണു സ്വകാര്യ മേഖലയെ പ്രോൽസാഹിപ്പിക്കുന്നതും കൂടുതൽ സ്വകാര്യ കമ്പനികളേ അനുവദിക്കുന്നതും..അവരിൽ ചിലർ കുത്തക കമ്പനികൾ ആയി വളരും …ചിലതു തകരും …ചിലതു ലോബികൾ ആകും ….എന്നാൽ സർക്കാറുകൾ ഈ റിസ്കുകൾ എടുക്കുന്നതിൽ നിന്നും ഒഴിവാകും..എന്തു കൊണ്ടാണു ലോകത്തു സർക്കാർ ഉടമയിൽ ജംബോ ജെറ്റോ അതിവേഗ തീവണ്ടിയോ എം .ആർ .ഐ യോ ഒന്നും സർക്കാർ ഉടമസ്ഥതയിൽ നിർമ്മിക്കാത്തതു ? അതിനു വേണ്ട മുടക്കു മുതൽ സർക്കാർ മറ്റു കാര്യങ്ങൾ ചെയ്യാൻ ഉപയോഗിക്കാം എന്ന നയം കൊണ്ടാണു …
സ്വകാര്യ കമ്പനികളെ അതു കൊണ്ടു തന്നെ പ്രോൽസാഹിപ്പിച്ചു അവർ ലാഭം മനസ്സിൽ കണ്ടു മുതൽ മുടക്കുന്നു…സർക്കാർ അവരിൽ നിന്നും നികുതി പിരിക്കുകയോ ജനങ്ങൾക്കു ലഭിക്കുന്ന പ്രയോജനവും തൊഴിൽ അവസരങ്ങളും അനുവദിക്കുന്നു..ബ്രിട്ടനു പകരം ഇന്ത്യയിൽ ഒരു കുത്തക കമ്പനിയോ സർക്കാർ സ്ഥാപനമോ ആയിരുന്നു ഈ വാക്സിൻ നിർമ്മിച്ചു ആദ്യമായി വിപണിയിൽ ഇറക്കിയിയിരുന്നു എങ്കിൽ എന്താകുമായിരുന്നു ഇപ്പോൾ കോലാഹലങ്ങളും വാദങ്ങളും ? കോർപ്പറേറ്റ് ഭീമന്മാർക്കു പാദസേവ ചെയ്തു ..അനുമതിക്കു പിന്നിൽ വൻ അഴിമതി …
ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പ് …ജനങ്ങളേ വെച്ചു പരീക്ഷണം അനുവദിക്കില്ല ..പാർശ്വഫലങ്ങൾ ഞെട്ടിപ്പിക്കുന്നതു …വാക്സിൻ ലോബി പിടി മുറുക്കുന്നു ….അങ്ങിനെ നൂറുക്കണക്കിനു വിവാദങ്ങൾ ഉണ്ടായി സമരവും പ്രക്ഷോഭണവും സമരവും ഒക്കെ ആയി ചാനലുകളിൽ വാർത്തകൾ നിറയുമായിരുന്നില്ലെ …എതിർപ്പുകളും വിയോജിപ്പുകളും അഴിമതി ആരോപണങ്ങളും എല്ലാം ആദ്യം വാക്സിൻ വിപണിയിൽ ഇറക്കിയ കമ്പനിക്കു നേരേ ഉണ്ടാവും എന്നതിൽ സംശയം വേണ്ട …അതു ഇന്ത്യൻ ജനാധിപത്യ ക്രമത്തിൽ സ്വാഭാവികം ആണു ..കേരളവും സ്വന്തമായി വാക്സിൻ നിർമ്മിക്കാൻ പറ്റുമോ എന്നു സാദ്ധ്യത ആരായും എന്നു മുഖ്യമന്ത്രി പറഞ്ഞതിനെ കുറെപ്പേർ പരിഹസിക്കുന്നതു കണ്ടു ..
ഇതിൽ പരിഹസിക്കാൻ ഒന്നും ഇല്ല …കേരളത്തിനു സ്വന്തമായി മരുന്നുകളും വാക്സിനുകളും മെഡിക്കൽ ഉപകരണങ്ങളും ഒക്കെ നിർമ്മിക്കാൻ സാധിക്കും….എന്നാൽ അതു സർക്കാർ തന്നെ പണം മുടക്കി വേണോ സ്വകാര്യ കമ്പനികളേ അനുവദിക്കണമോ നിക്ഷേപകരെ പ്രോൽസാഹിപ്പിച്ചു സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ നടത്തണമോ എന്നതാണു പ്രധാനമായും തീരുമാനിക്കേണ്ട നയം .നമുക്കു സ്വന്തം എയർലൈൻസ് , ഷിപ്പിംഗ് കമ്പനി , ജംബോ ജെറ്റ് , എം .ആർ .ഐ , സീ ടീ സ്കാൻ ഒക്കെ നല്ല സ്വപ്ന പദ്ധതികൾ ആണു ….ജപ്പാൻ പോലെ ഒരു ചെറു രാജ്യത്തിനു ഇവ ആകാമെങ്കിൽ നമുക്കും ആകാം …എന്നാൽ ഇതിനു സർക്കാർ പണം മുടക്കേണ്ട എന്നതിലാണു നയപരമായ വിജയം …സ്വകാര്യ നിക്ഷേപകരെ കേരളത്തിൽ കൊണ്ടു വന്നു വൻ വ്യവസായങ്ങൾ ആരംഭിക്കുന്നതിൽ ആണു സർക്കാർ ശ്രദ്ധ വെക്കേണ്ടതു …വരുമാനം അറിഞ്ഞു ചിലവ് ചെയ്യുക …
തിരിച്ചടവിനു ആസ്തിയോ ലാഭം കിട്ടലോ ഇല്ലാതെ ഒരാളും ഒരാൾക്കും വായ്പ നൽകില്ല …അതിനാൽ കടം എടുത്തു ഇത്തരം പദ്ധതികളിൽ സർക്കാർ വൻ മുതൽ മുടക്കിനു ഇറങ്ങുന്നതു വലിയ റിസ്കുകൾ ആണു ..ചുരുക്കത്തിൽ സർക്കാർ ” Re inventing Wheel ” എന്ന അബദ്ധം ചെയ്യാൻ ഇറങ്ങി പുറപ്പെട്ടാൽ മുടക്കു മുതൽ തിരികെ കിട്ടില്ല …സ്വകാര്യ മേഖല അവരുടെ റിസ്കുകൾ എടുത്തു വൻ വ്യവസായങ്ങൾ നടത്തട്ടെ …സർക്കാർ ചെറിയ റിസ്കുകൾ എടുത്തു അവരെപ്പോലെ സ്വകാര്യ നിക്ഷേപകരെ പ്രോൽസാഹിപ്പിച്ചു കൂടുതൽ സംരംഭങ്ങൾ കേരളത്തിൽ തുടങ്ങാൻ സാഹചര്യം ഉണ്ടാക്കട്ടെ ….വാക്സിനും അതിവേഗ തീവണ്ടിയും എയർലൈൻസ് കമ്പനിയും എം .ആർ .ഐ കമ്പനിയും ഒക്കെ കേരളത്തിൽ എത്തട്ടെ …