കസ്തൂരി ഗന്ധമുള്ള
മാൻപേടയിന്ന്
തുള്ളിക്കളിക്കുന്നു
കാനനത്തിൽ
പൂക്കളും പുഴുക്കളും
നീയതിക്ക് മുന്നിലോ
ആവാസ വ്യവസ്ഥയിലും
നമ്രമുഖിയവൾ വിലോലമായ്
എത്തിയതോ കാനനചാരുതയിൽ
മിന്നിത്തിളങ്ങിയും
അഴകൊഴുകും വഴിയിലേ
അവൾ തൻ അന്നനടയിൽ
ചാഞ്ചല്ല്യമില്ലാതേ പൂക്കളും
നാണിച്ചു
മന്ദസ്മിതമവളിൽ നിന്നും
കിനിഞ്ഞപ്പോഴോ പ്രഭ
ചൊരിഞ്ഞതാം പാലഴകിൽ
കാനന ചോലയിൽ നീരാടുവാൻ
തുനിഞ്ഞതാം മാദകത്തിടമ്പിനേ
എതിരേറ്റതാം വികാരവായ്പുമായ്
അർദ്ധ നഗ്നയായ് രമിച്ചവൾ
പുഷ്പാടികൾ തൻ
നടുവിലേ ചോലയിൽ
നിർന്നിമേഷരായ് ഇലകളും
വള്ളികളും കൊതി പൂണ്ട്
കുതൂഹലം വിവശമാർന്നു
മന്മഥശരങ്ങൾ തൊടുക്കു
വാനായവൾ ഏതോ ഗന്ധർവ്വന്റെ
വരവിന്നായ് കൊതി പൂണ്ട് നിന്നു.
ഷിബുകണിച്ചുകുളങ്ങര.