ചേർത്തു പിടിക്കു൦തോറു൦
അകന്നു പോകുന്ന മനസ്സുകൾ.
ആരെയൊക്കെയോ
ബോധ്യപ്പെടുത്താൻ വേണ്ടി
വിളക്കിച്ചേർക്കുന്ന കണ്ണികൾ .
ശ്വാസ൦മുട്ടിചുമയ്ക്കുന്ന
ഭ്രാന്തൻചിന്തകൾ .
വാക്കുകളിൽ മാത്രമൊതുങ്ങുന്ന
സാന്ത്വനതലോടൽ ..
തൂവൽകൊഴിഞ്ഞ മോഹപ്പക്ഷികൾ
പറക്കുവാനാവാതെ കേഴുന്നു.
കപടത കണ്ടുമടുത്തു ആത്മാഹുതി
ചെയ്ത ഗതികിട്ടാതലയുന്ന മനസ്സുകൾ.
ഇല്ല .. ഉയർത്തെഴുന്നേല്ക്കണ൦
ഒരു ഫീനിക്സ് പക്ഷിയെപ്പോലെ .
എടുക്കണ൦,
അനീതിക്കെതിരെ ഒരു പടവാൾ .
തളയ്ക്കണം.
മദ൦ പൊട്ടിയോടുന്ന “മതയാനകളെ “.
കൈകോർക്കണം,
കുറുക്കൻമാര്‍ക്കിടയിൽ
കിടന്നു നിലവിളിക്കുന്ന
കുഞ്ഞാടുകളെ രക്ഷിക്കാൻ .
സ്വാർത്ഥചിന്തയില്ലാതെ
ജാതിമതവര്‍ണ്ണ വിവേചനമില്ലാതെ
ഇനി വരുമോ രക്ഷകന്മാർ….!

By ivayana