വയൽക്കിളി പാടുന്ന കാലം
മയിലുകളാടുന്ന കാലം
വയലേല പൂവിട്ട ആതിരക്കാലം…
മനസ്സു തുടിച്ചുണർന്ന ബാല്യകാലം..
ഓർമ്മകളുള്ളിൽ അമൃതേകുന്ന പ്രായം
മോഹനരാഗങ്ങൾ താരാട്ടും പ്രായം
സാമോദമാടിത്തിമർക്കുനപ്രായം
വിഷുപ്പക്ഷിയായ് മനം പാടുന്ന പ്രായം.
കാമിനിമണിമാർതൻ കടക്കണ്ണിൽ മഷിയിട്ടു
കവിതകളെഴുതുന്ന പ്രായം.
ഓമൽത്തരിവളകൾ കിലുങ്ങുന്ന പ്രായം
ഓർമ്മയിൽ ഓളങ്ങൾ തീർക്കുന്ന പ്രായം.
ഓടി വന്നെത്തുന്ന യൗവനത്തിൻ മടി –
ത്തട്ടിൽ മയങ്ങുന്ന പ്രായം.
ഓർമ്മകളിൽ തേൻ നിറക്കുന്ന പ്രായം
ഓമനിക്കാൻ തോന്നും പൂർവ്വകാലം.