കോവിഡ് 19 അണുബാധയ്ക്കെതിരെ ബ്രിട്ടണിൽ കോവിഡ് വാക്സിൻ വിതരണം ചെയ്തു തുടങ്ങി.  ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ ലഭിച്ചവരിൽ ഇന്ത്യൻ വംശജനായ ഹരി ശുക്ലയും ഉൾപ്പെടുന്നു. വടക്കു  കിഴക്കൻ ഇംഗ്ലണ്ടിൽ നിന്നുള്ള ഹരി ശുക്ലയ്ക്ക് 87 വയസാണ് പ്രായം. ഫൈസർ – ബയൊൺടെക് വിതരണം ചെയ്ത വാക്സിനാണ് ഹരി ശുക്ല സ്വീകരിച്ചത്.

ന്യൂ കാസിലിലുള്ള ആശുപത്രിയിൽ വച്ചാണ് ഹരി ശുക്ല വാക്സിൻ സ്വീകരിച്ചത്. കോവിഡ് അതിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന പ്രതീക്ഷ ഒരുപാട് സന്തോഷം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്റെ കടമയായി കരുതുന്നെന്നും വാക്സിൻ സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്സിൻ ബ്രിട്ടണിൽ വിതരണം ആരംഭിച്ചത് ചൊവ്വാഴ്ചയാണ്. എൺപതു വയസിന് മുകളിൽ ഉള്ളവർക്കും ആരോഗ്യപ്രവർത്തകർക്കുമാണ് ആദ്യഘട്ടത്തിൽ കോവിഡ് വാക്സിൻ നൽകുന്നത്.കൊറോണ വൈറസിന് എതിരെയുള്ള രോഗപ്രതിരോധ കുത്തിവയ്പിൽ പങ്കുചേരുന്നതിനെക്കുറിച്ച് ഫോൺ കോൾ ലഭിച്ചപ്പോൾ അതിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ടായെന്ന് ഹരി ശുക്ല പറഞ്ഞു.ഫൈസറും ബയോൺ-‌ടെക്കും വികസിപ്പിച്ച കൊറോണ വൈറസ് വാക്സിന്റെ വിതരണം ചൊവ്വാഴ്ച മുതൽ ബ്രിട്ടണിൽ ആരംഭിച്ചു.

By ivayana