നിലാവേ,
നിന്നെയെനിക്കെന്നുമേറെയിഷ്ടം
നിന്നെയാണോമലേ ഏറെയിഷ്ടം..!
അർക്കന്റെ ചൂടേറ്റു വാങ്ങി നീയെങ്കിലും
മർത്യർക്കായേകി നീ കുളിർമ്മ മാത്രം
അർക്കനെ വെല്ലുന്ന വെൺമ മാത്രം
മണ്ണിനും വിണ്ണിനും ശോഭമാത്രം
മർത്യമനസ്സിൽ കുളിർമമാത്രം
നിന്നെ വാഴ്ത്താത്തൊരു കവിതയുണ്ടോ
നിന്നെപ്പുണരാത്ത പ്രണയമുണ്ടോ
നിന്നെ പകർത്താത്ത ചിത്രമുണ്ടോ
നിന്നെപ്പുകഴ്ത്താത്ത ശാസ്ത്രമുണ്ടോ
നിന്നെയാണോമലേ ഏറെയിഷ്ടം..!
ബാല്യകൗമാരങ്ങൾ മാത്രമല്ല
യൗവ്വന, വാർദ്ധക്യമാകിടിലും
ശാസ്ത്ര പുരോഗതിയാർന്നിടീലും
നിന്നെപ്പുണരാനായ് വെമ്പിടുന്നു
മാനവരാശിയിതെന്നുമെന്നും
നിന്നെയെനിക്കെന്നുമെറെയിഷ്ടം
നിന്നെയാണോമലേ ഏറെയിഷ്ടം..!

ഗീത മന്ദസ്മിത 📝

By ivayana