ഇന്ത്യക്ക് പുറത്തു താമസിക്കുകയും നാട്ടിലെ അക്കൗണ്ടുകള്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനെ പോലെ കൈകാര്യം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇന്ത്യയ്ക്കു പുറത്തു താമസിക്കുകയും പ്രവാസിയായി കഴിയുകയും ചെയ്തിട്ടും നാട്ടിലെ പഴയ സേവിങ്ങ്‌സ് അക്കൗണ്ടുകള്‍ സാധാരണപോലെ പ്രവര്‍ത്തിപ്പിക്കുന്ന പ്രവാസികള്‍ ഏറെയാണ്.

എന്നാല്‍ ഇത് തീര്‍ത്തും നിയമവിരുദ്ധം ആണെന്ന് പലരും ശ്രദ്ധിക്കുന്നില്ല. ഓരോ പ്രവാസിയ്ക്കും ഒരു എന്‍ആര്‍ഇ അക്കൗണ്ടും ഒരു എന്‍ആര്‍ഒ അക്കൗണ്ടും നിര്‍ബന്ധമാണ്. അതിലൂടെ മാത്രമേ ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ. വിദേശത്ത് ജോലി ലഭിച്ചിട്ടും നിങ്ങള്‍ നാട്ടിലെ സേവിങ്‌സ് അക്കൗണ്ടിനെ എന്‍ആര്‍ഒ അ ക്കൗണ്ടാക്കി മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ നിയമത്തിന്റെ മുന്നില്‍ കുറ്റവാളിയാണ്. എന്‍ആര്‍ഒ അ ക്കൗണ്ടുകളിലെ സോഴ്‌സില്‍ നിന്നും നികുതി കട്ട് ചെയ്യും. നാട്ടിലുള്ള ഒരാളേക്കാള്‍ കൂടുതലാണിത്. അതുകൊണ്ടു തന്നെ നിങ്ങള്‍ സര്‍ക്കാറിന്റെ കണക്കില്‍ നികുതി വെട്ടിക്കുകയാണ് ചെയ്യുന്നത്. ഇരട്ടപൗരത്വം ഇന്ത്യയില്‍ അംഗീകൃതമല്ലാത്തതിനാല്‍ പ്രവാസിയായിരിക്കെ എന്‍ആര്‍ഒ, എന്‍ആര്‍ഇ അ ക്കൗണ്ടുകളിലൂടെയല്ലാതെ ഇടപാട് നടത്തുന്നത് സര്‍ക്കാറിന് സംബന്ധിച്ച് നിയമലംഘനം തന്നെയാണ്.

ഇരട്ടപൗരത്വം ഇന്ത്യയില്‍ അംഗീകൃതമല്ലാത്തതിനാല്‍ പ്രവാസിയായിരിക്കെ എന്‍ആര്‍ഒ, എന്‍ആര്‍ഇ അക്കൗണ്ടുകളിലൂടെയല്ലാതെ ഇടപാട് നടത്തുന്നത് ഗുരുതരമായ നിയമലംഘനമായാണ് കാണുന്നത്. 1999ലെ ഇന്ത്യന്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് ജോലിക്കോ, ബിസിനസ്സിനോ യാത്രക്കോ ആയി അനിശ്ചിത കാലം വിദേശത്ത് താമസിക്കുന്ന എല്ലാവരെയും പ്രവാസികളായാണ് പരിഗണിക്കുന്നത്. 182 ദിവസത്തില്‍ താഴെ മാത്രമേ താങ്കള്‍ ഇന്ത്യയിലുള്ളൂവെങ്കിലും പ്രവാസിയായി പരിഗണിക്കപ്പെടുമെന്നാണ് നിയമം.

ബാങ്കിനെ അറിയിച്ചാല്‍ ഏത് നിമിഷവും നിങ്ങളുടെ സാധാരണ അക്കൗണ്ടിനെ എന്‍ആര്‍ഒ അല്ലെങ്കില്‍ എന്‍ആര്‍ഇ അക്കൗണ്ടാക്കി മാറ്റാന്‍ സാധിക്കും. അതറിയാതെയാണ് പല പ്രവാസികളും പഴയ ഓര്‍മ്മയില്‍ നാട്ടിലെ പഴയ അക്കൗണ്ട് വഴി ഇടപാടുകള്‍ നടത്തുന്നത് .

എന്‍ആര്‍ഒ അക്കൗണ്ടിന്റെ പ്രത്യേകതകള്‍

സൗജന്യമായി പണം കൈമാറാം.

അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ടത് 10000 രൂപ മാത്രം ലോകത്ത് എവിടെ നിന്നും അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്താം ആവശ്യാനുസരണം അക്കൗണ്ട് ടൈപ്പിനെ മാറ്റാം.

പുതിയ അക്കൗണ്ട് ഹോള്‍ഡേര്‍സിന് സൗജന്യ ചെക്ക് ബുക്കും എടിഎം കാര്‍ഡും

എന്‍ആര്‍ഒ അക്കൗണ്ടിനെ ഇരട്ട ടാക്‌സ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. (നിബന്ധനകള്‍ ബാധകം). വെല്‍ത്ത് ആന്‍ഡ് ഗിഫ്റ്റ് ടാക്‌സ് അനുസരിച്ച് മാറ്റങ്ങള്‍ എന്‍ആര്‍ഒ അക്കൗണ്ടിലെ പണത്തിന് ടാക്‌സ് ഈടാക്കാം.

എന്‍ആര്‍ഒ അക്കൗണ്ട് ഉടമയ്ക്ക് സ്വന്തം രാജ്യത്തുള്ള വ്യക്തിയുമായി ചേര്‍ന്ന് ജോയിന്റ് എന്‍ആര്‍ഒ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. നാട്ടിലുള്ള പങ്കാളിയോ മാതാപിതാക്കളുമായോ അക്കൗണ്ട് ഉപയോഗിക്കാം. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ നിക്ഷേപത്തിനു ബാധകമായിരിക്കും. പലിശ നിരക്കുകള്‍ തീരുമാനിക്കാന്‍ ബാങ്കുകള്‍ക്കു സ്വാതന്ത്ര്യമുണ്ട്. പക്ഷേ സമാനമായ അക്കൗണ്ടുകള്‍ക്കു കൊടുക്കുന്നതിനെക്കാള്‍ കൂടുതല്‍ കൊടുക്കാന്‍ പാടില്ല.നോണ്‍ റസിഡന്റ് ഓര്‍ഡിനറി റൂപ്പീ അക്കൗണ്ടും (എന്‍.ആര്‍.ഒ. അക്കൗണ്ട്) എന്‍ ആര്‍ ഇ അക്കൗണ്ടും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്

മറ്റൊരു വിദേശ ഇന്ത്യകാരനുമായി ചേർന്ന് എൻആർഇ അക്കൗണ്ട് ആരംഭിക്കാം . എന്നാൽ ഇന്ത്യയിൽ താമസക്കാരൻ ആയ ആളുമായി ചേർന്ന് എൻആർഇ അക്കൗണ്ട് സാധിക്കില്ല. അതേസമയം എൻആർഒ അക്കൗണ്ട് ഇന്ത്യയിൽ താമസിക്കുന്നവരുമായി ചേർന്നു തുടങ്ങാവുന്നതാണ്.

എന്‍ ആര്‍ ഇ അക്കൗണ്ടിനെ സംബന്ധിച്ച് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

കണക്കുകള്‍ തിട്ടപ്പെടുത്തുക ഇന്ത്യന്‍ രൂപയിലായിരിക്കും

അക്കൗണ്ടിലെ പണം സ്വന്തം സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനു വിലക്കോ നിയന്ത്രണമോ ഇല്ല

അക്കൗണ്ടിലെ തുകയ്ക്കും അതിനുള്ള പലിശയ്ക്കും ഇന്‍കം ടാക്‌സും വെല്‍ത്ത് ടാക്‌സും അടയ്‌ക്കേണ്ട

മിക്ക ബാങ്കുകളും രണ്ടാഴ്ച വരെയുള്ള ചെറിയ കാലയളവുകളിലേയ്ക്ക് 50,000 രൂപ വരെ ഓവര്‍ഡ്രോയിങ് അനുവദിക്കും. അതായത് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അക്കൗണ്ടിലുള്ളതിനെക്കാള്‍ 50,000 രൂപവരെ കൂടുതലായി ഉപയോഗിക്കാനാകും. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ തുക തിരികെയടച്ചിരിക്കണം.

സേവിംങ്സ് പലിശനിരക്കുകൾ ബാങ്കുകൾക്ക് തീരുമാനിക്കാവുന്നതാണ്.

ഒരു വര്‍ഷത്തിനു മേല്‍ കാലാവധിയുള്ള (ടേം ഡിപ്പോസിറ്റ്) അക്കൗണ്ടുകളുടെ പലിശനിരക്കും ബാങ്കുകള്‍ക്കു തീരുമാനിക്കാം.

അക്കൗണ്ട് പേയീ ചെക്ക്, ഡി.ഡി., ബാങ്കേഴ്‌സ് ചെക്ക്, എഫ്.ഡി.ഐ. നിക്ഷേപങ്ങള്‍ വിറ്റുകിട്ടുന്ന ലാഭം, ഗവണ്‍മെന്റ് സെക്യൂരിറ്റികളുടെ പലിശ, മ്യൂച്വല്‍ ഫണ്ട് ഡിവിഡന്‍ഡുകള്‍ എന്നിവ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാനാകും.

തദ്ദേശീയ വിനിമയങ്ങള്‍, മറ്റ് എന്‍.ആര്‍.ഇ./എഫ്.സി.എന്‍.ആര്‍. അക്കൗണ്ടുകളിലേക്കുള്ള ട്രാന്‍സ്ഫറുകള്‍, വിദേശത്തേക്കുള്ള പണമടയ്ക്കലുകള്‍, ഇന്ത്യന്‍ കമ്പനികളുടെ ഷെയര്‍/ സെക്യൂരിറ്റി/ കൊമേഴ്‌സ്യല്‍ പേപ്പര്‍ തുടങ്ങിയ വിനിമയ രീതികൾ അവലംബിക്കാവുന്നതാണ്.

അക്കൗണ്ടിലെ പണം ജാമ്യമായി കണക്കാക്കി വായ്പകള്‍ ലഭിക്കും

പവര്‍ ഓഫ് അറ്റോണി വഴി നാട്ടിലുള്ളവര്‍ക്ക് അക്കൗണ്ട് ഉടമയ്ക്ക് പണക്കൈമാറ്റം നടത്താം.

By ivayana