സ്വന്തം സുഖങ്ങൾക്ക് വേണ്ടിയല്ലാ..
സ്വയം നിണമൊഴുക്കി അമരരായതല്ലാ..
സാഹചര്യങ്ങൾ വിഴുങ്ങിയ ജീവൻ..
സമര പോരാട്ടത്തിൻ ബാക്കിപത്രം.
ആദർശമെന്നും നെഞ്ചിലേറ്റിക്കൊണ്ട്,
ആകുലതകളെല്ലാം കടപുഴക്കി,
അഭിമാനമോടെ പുലർന്നീടുവാൻ,
അവനോൻ ജീവൻ ഈട് കൊടുത്തവർ.
മരിച്ചെങ്കിലും മരിക്കാത്ത മാനവരാണവർ,
മതിവരാദർശങ്ങൾ വിളമ്പിയവർ,
മന്വന്തരങ്ങളായ് മനസ്സുകളിലമരുന്ന,
മിത്രങ്ങൾ ഉണർവിന്റെ വിത്തുകൾ.
ചതുര്യൂഗങ്ങളായ് ചാർത്തിയ മാല്യം,
ചാമരം വീശി കുളിര് പകർന്നിന്നും,
ചത്വര ശ്രേഷ്ഠമായ് തലയുയർത്തി,
ചരിത്രത്തിന്നേടിലായ് പരിലസിക്കുന്നു.
രക്തസാക്ഷികൾ നമ്മുടെ പൂർവ്വികർ,
അമരുന്നൂ.. അമരരായ് നമ്മളിലൂടെ,
അണയാതെ കാത്തുകൊള്ളേണം നാം,
അവരിൽ നിന്നുയിർകൊണ്ട ജ്വാലയെന്നും.🌹🌹🌹