നേരം പുലർന്നെടി കൊച്ചു പെണ്ണെ
ഏറെ വെളുത്തെടി കൊച്ചു പെണ്ണെ
നേരം പുലരട്ടെ കൊച്ചു ചെക്കാ
ഏറെ പുലരട്ടെ കൊച്ചു ചെക്കാ
മുറ്റമടിച്ചിന്നു വാരേണ്ടേടി
മുല്ലയ്ക്കു വെള്ളമൊഴിയ്ക്കേണ്ടേടി?
മുറ്റമടിച്ചിന്നു വാരിടേണ്ട
മുല്ലയ്ക്കു വെള്ളമൊഴിച്ചിടേണ്ട
കാപ്പിയനത്തേണ്ടെ കൊച്ചു പെണ്ണെ
കാര്യങ്ങളൊക്കെയും നോക്കിടേണ്ടെ?
പുട്ടും കടലേമിണക്കണ്ടേടി
പുന്നെല്ലരിച്ചോറു വച്ചിടേണ്ടെ?
ചന്തയ്ക്കു പോകണം കൊച്ചുപെണ്ണെ
മുന്തിയ മീനൊന്നു വാങ്ങിടേണം
ഒന്നിനും പോകേണ്ട കൊച്ചു ചെക്കാ
ഇന്നിങ്ങനെ മതി കൊച്ചു ചെക്കാ
ഇന്നിങ്ങനെന്തെടി കൊച്ചു പെണ്ണെ
ഇന്നു നിൻ ബുദ്ധി തിരിഞ്ഞു പോയൊ?
എന്നും നാമങ്ങനെയല്ലെ ചെക്കാ
ഇന്നത്തേയ്ക്കിങ്ങനെയാകാമെടാ.