ഹാ ഹന്തകാലമെൻ മുകുരവല്ലരി
പൂത്തുകായ്ചതാം ഗ്രാമ ചർച്ചകൾ
പന്തയക്കാരുടന്തഃർ ദർശനം
ചിന്തകൾക്കെന്തു ചുവടു തന്നു ഹോ.
ലോകരാഷ്ട്രങ്ങൾ എത്തിചർച്ചകൾ
മോടിയാക്കിയ പീടികതിണ്ണയിൽ
വാപൊളിച്ചിവളടങ്ങാത്ത കൗതുക
ത്തോടെ നിന്നൊരു കാലം മറഞ്ഞു പോയ്
ഈ എം എസ്സും കരുണാകരനും
അടിവെച്ചൊരു നാട്ടുചർച്ചകൾ
യുപി ബംഗാൾ ശ്രീലങ്ക തുടങ്ങിയോര
ന്യസംസ്ഥാന രാഷ്ട്രീയ ചർച്ചകൾ
തോറ്റപന്തയക്കാരനന്നവിടൊരു
രംഗവേദിയുണ്ടാക്കി മൊത്തവും
നാട്ടുകാരെ ചീത്തവാക്കിലഭിഷേക
മേറ്റിടും നാൾകഴിഞ്ഞുപോയ്
വാറ്റുചാരായമഹിമയാലൊരു
നാട്ടിലും ഇന്നില്ലതുപോലെ കൗതുകം
കളങ്കമില്ലാത്ത ശുദ്ധ രാഷ്ട്രീയം
കറകളഞ്ഞൊരു രാജ്യ സ്നേഹവും
സ്വാർത്ഥ താത്പര്യക്കാരിന്നിവർ
മാസശമ്പളമോഹം പൂണ്ടവർ
മാറിചിന്തിക്കാനിടവരുത്തണം
കൊച്ചൂകവിതയിലടങ്ങും വേദന
ആദർശമേറ്റിയോരുയർന്ന ചിന്തകൾ
നടപ്പിലാക്കുവാൻ കരുത്തുനേടുവാൻ
ഇരുത്തം വന്നവർ ജയിച്ചു നാടിന്
തണൽവിരിക്കമൊരു വടവൃക്ഷമാകട്ടെ.
ജയ് ഹിന്ദ്