എന്റെ ഹൃദയത്തേക്കാൾ
മറ്റേത് പവിത്ര ഗേഹമുണ്ടീ ഭൂമിയിൽ.. “!
എന്റെ കർമ്മകാണ്ഡത്തിൽ
ഒരണുമണിത്തൂക്കം നന്മ തിരയുന്ന നീ..
പരമ പ്രകാശമേ…,”
ആരാണ് പറഞ്ഞത്
നരകവാതിലുകൾ തുറന്നിട്ടാണ്
നീ എന്നെ വരവേൽക്കുകയെന്ന്…!”
നരകം..'”
അത് നിന്റെ സൃഷ്ടിയല്ലലോ.. “!!
അസത്യങ്ങളാൽ ഗമിക്കുന്ന
എന്റെ കർമ്മ ഫലങ്ങളുടെ
അനന്തര പരിണിതിയിൽ
എന്റെ നിർമ്മിതിയല്ലയോ നരകം..”!”
അനുരാഗിണീ…!”
നീ എത്ര ഉദാത്തമാം പ്രണയമാണ്… “!”
ഞാനോ…'””!
കാലമിത്രയും…
അതെന്നിൽ തന്നെയായിട്ടും…”!!
ആ ഉന്നതമായ പ്രണയത്തെ
എന്നിൽ കാണാതെ പോയവനും… “!
മൗലാ….”
വഴി നടത്തുക.. “!
ആ പാരമാർത്ഥിക സത്യത്തിന്റെ
അനശ്വര സ്വർഗ്ഗങ്ങളിലേക്ക്..”!

          ✒️അസ്‌ക്കർ അരീച്ചോല.

By ivayana