ബ്രഹ്മ താരോദയ ബ്രാഹ്മമുഹൂർത്തത്തിൽ
കർമ്മാനുഷ്ഠാനമോടൂഴിതന്നിൽ,
പുണ്യതീർത്ഥം തളിച്ചീടുന്ന രശ്മികൾ
പുണ്യാഹമേകുന്നിരുട്ടുമാറ്റി..
സുസ്മേരമോടംബരത്തിൽ വിളങ്ങിടും
തസ്മൈ വെളിച്ചമേകീടുവാനായ്,
ദൃശ്യവിരുന്നോടുദിക്കുന്ന നേരത്ത്
തസ്യ സൗന്ദര്യമിരട്ടിയാകും..
ജന്മമെടുത്തനാൾതൊട്ടിന്നും നിന്നുടെ
നന്മയാൽ പാരിൽ കഴിഞ്ഞുപോകാൻ,
തന്മാത്രയും ജപമാലയെണ്ണീടുന്നു
ഉണ്മയോടസ്തിത്വമുണ്ടാകുവാൻ..
തദ്ദിനം വന്നുദിച്ചുത്തമനായ നീ
ശുദ്ധിയോടേകുന്ന തൂവെളിച്ചം,
മുഗ്ദ്ധ സംഗീതമായ് മന്നിലെത്തിത്തരും
ദുഗ്ദ്ധമായ് സർവ്വം നുകർന്നു വാഴാൻ…
ജയദേവൻ