എഫ്ബിയിലെ സുഹൃത്തുക്കളിൽ ആരെല്ലാമാണ് നമ്മെ ആത്മാർഥമായി സ്നേഹിക്കുന്നത് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല.
എന്ത് തന്നെ എഴുതിയാലും അതിനെല്ലാം ലൈക്കും, കമന്റുമായി വരുന്ന കുറച്ചു പേരില്ലേ അവർതന്നെയാണ് നമുക്ക് പ്രിയപ്പെട്ടവർ.നേരിട്ട് കാണുമ്പോൾ മാത്രം സൗഹൃദം അഭിനയിക്കുന്ന ദുരഭിമാനികളും, അഹങ്കാരികളും,അസൂയാലുക്കളുമെല്ലാം നമ്മെ നിരന്തരം പിന്തുടരുകയും വായിക്കുകയും ചെയ്യാറുണ്ടെങ്കിലും അവർ അതെല്ലാം കണ്ടില്ലെന്ന് അഭിനയിക്കും.
അവരോട് പരിഭവം കാണിച്ചിട്ട് യാതൊരു കാര്യവുമില്ല.അവരെ തിരുത്താനും നമുക്കാകില്ല.വിദ്യാഭ്യാസവും,വിവരവുമെല്ലാം ഉള്ളവരാണെങ്കിലും, ഇടുങ്ങിയ ചിന്താഗതി അവരെ കൂടുതൽ ശുഷ്ക്കിച്ച ഹൃദയങ്ങളാക്കി മാറ്റുന്നതാണ്.
വിവരം കൊണ്ട് ആകാശം മുട്ടി നിൽക്കുന്നവരാണ് എന്നാണ് ഭാവമെങ്കിലും, അവരുടെ വിവരം മറ്റുള്ളവർക്ക് ബോധ്യപ്പെടുന്ന രീതിയിലോ ഉപകാരപ്പെടുന്ന രീതിയിലോ എന്തെങ്കിലും പ്രവർത്തിക്കുകയോ, പറയുകയോ, എഴുതുകയോ ചെയ്യാറില്ല, എന്നതാണ് വസ്തുത,എന്നാൽ പറഞ്ഞു വരുമ്പോൾ അവരെല്ലാം പണ്ഡിതന്മാരാണുതാനും, അത് നമ്മൾ അംഗീകരിച്ചു കൊടക്കുകയും വേണം.
തൽക്കാലം അതിനെയൊന്നും വകവെച്ചു തരാൻ മനസ്സില്ല എന്ന് തന്നെ പറയട്ടേ..കപട ഹൃദയങ്ങളെ തിരിച്ചറിയുവാനുള്ള ബുദ്ധിയൊക്കെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആർജ്ജിച്ചെടുത്തിട്ടുണ്ട്..
ഇവിടെ ആരും ആർക്കും സ്വന്തമല്ല.ഒരു തുടക്കത്തിന് ഉറപ്പായും ഒരു ഒടുക്കവും ഉണ്ടായിരിക്കും,രണ്ട് പേർ പോയാൽ പത്ത് പേർ വരും, ചിലർ നമ്മളെ ഒഴിവാക്കുമ്പോൾ മറ്റു പലരെയും നമ്മളൊഴിവാക്കുന്നു..
ഒരു തരം കൊടുക്കൽ വാങ്ങലുകൾ..ചുരുക്കി പറഞ്ഞാൽ കാപട്യത്തിന്റെ വ്യാപാരം.ഒരാഴ്ച തുറന്നില്ലെങ്കിൽ ഷട്ടറിട്ട് പോകുന്ന കുമിളക്കച്ചവടം,അത്രേയുള്ളൂ..ആരും സീരിയസ്സല്ല, എല്ലാവരും വെറും ടൈംപാസ് മാത്രം, അങ്ങനെയേ ആകാവൂ..!!-
രമേഷ് ബാബു.