മറവിയുടെ ആഴങ്ങളിൽ
മറന്നിട്ടു പോയ എൻ ഓർമകളെ………..
നഷ്ട്ട സ്‌മൃതിയുടെ ചിപ്പിയിൽ
അടച്ചുവച്ച എൻ മൗനനൊമ്പരങ്ങളെ……..
ആഴത്തിൽ വേരോടിയെൻ
ഹൃത്തിൽ ചില നൊമ്പരങ്ങളുണർത്തി
അഗ്നിസ്ഫുലിംഗങ്ങൾ ചിതറിച്ച
പ്രിയമേറും കിനാക്കളെ……….
തുയിലുണർത്തി എൻ വേണുവിൽ
മോഹങ്ങൾ പാകിയ കൗമാരസ്വപ്നങ്ങളെ……..
മിന്നിമായണ പകൽകിനാവിൽ
തഴുകാതെ തഴുകുന്ന കുളിർതെന്നലായ്
വൈകിവന്നു ചാരെനിന്ന്
സ്വപ്നങ്ങളൊക്കെയും ഊതി ജ്വലിപ്പിച്ഛ്
മടങ്ങുകയാണോ വീണ്ടും…….??!!?
ഈ പകൽക്കിനാവിൻ വഴിയോരത്ത്
കാഴ്ച്ച മറച്ച നീർ മണികൾക്കിടയിൽ
ചുണ്ടിലൊളിപ്പിച്ച നിഗൂഢഹാസത്താൽ
ഞാൻ അറിയാതെ മറച്ചുവെച്ച്
എന്നിലേക്കടുത്ത ഇന്നലെകളുടെ
വേലിയേറ്റത്തിൽ നഷ്ട്ടമായതെന്തോ?
മറവിയാലൊഴുക്കി കളഞ്ഞത്
മനഃപൂർവമല്ല …….പിന്നെയോ???
എൻ നിശ്വാസത്തെക്കാൾ
ഏറെ പ്രിയങ്കരമായതിനാൽ
മറവിയാലൊളിപ്പിച്ചു വച്ച്‌
വീണ്ടും വീണ്ടും ഓർമിച്ചെടുക്കുവാനായ് മാത്രം…….

ഷീജദീപു

By ivayana