“ബങ്കിമെന്തുപറയുന്നു വളഞ്ഞോ*”
“ഉണ്ട,താംഗലയ,ബൂട്ടടിയാലേ “
“അല്ലതല്ല,മുരളീധരനേപ്പോൽ
മൂന്നുവക്രത,നിനക്കിനി വേണം”
ഭക്തി കൊണ്ടു ഭഗവാനെ വളയ്ക്കാ
നാവണംപ്രണയവർണ്ണമതേതാ ?
നീലയോ?കടലുപോലെ?വിദൂര-
ക്കാഴ്ചയിൽ രവി തുലോം ചെറുതാകും
സത്യവസ്തുതയതല്ലയടുത്താൽ
നീയുമില്ലവിടെഞാനുണരില്ലാ….
നാമരൂപമവ ദൂരെയിരുന്നാൽ
മാത്രമാണ്;ഹരിലീല ! ഭജിയ്ക്കൂ
ബങ്കിമേ ! വലിയപണ്ഡിതന്നല്ലേ
ചൊല്ലുമോ ഇവിടെമാനുഷധർമ്മം?
“ഭക്ഷണം സുഖദമൈഥുന,നിദ്ര “
എന്നു ചൊന്നു കവി യാർത്തുചിരിക്കേ
“രാപ്പകൽപണിഇതാണതുകൊണ്ടാേ
വായിൽനിന്നുപുറമേക്കുമണപ്പൂ
തിന്നഗന്ധമതുതേട്ടിവരില്ലേ
ഈശ്വരാഭിമുഖമാകണമേനീ
ഭക്തരോടു തനിപുച്ഛമിരിപ്പൂ ?
കേമനെന്നു കരുതുന്നതുമില്ലേ ?
സ്വർണ്ണവും പണവുമേറെപറമ്പും
കൂട്ടിവെച്ചയവരോ,ബഹുമാന്യർ !
എങ്കിലും അവനു രാവിലെ വേണം
അന്യനിട്ടമലമാണു ഭുജിയ്ക്കാൻ
കാക്ക പോലെ ഞെളിവോടെനടക്കും –
മാന്യരിൽ,മലിനമാണു മനസ്സും.
ഭക്ത ഹംസമവനെത്രയെളുപ്പം
പാലരിച്ചു, കളയുന്നുജലത്തേ
നേരെനേരെ ചുവടൊത്തു നടക്കും
അന്ന,മീശ്വരരസാമൃതമുണ്ണും
പ്രാർത്ഥനയ്ക്കു ഫലമുണ്ടതുകേൾക്കാൻ
ദൈവമുള്ളി,ലൊരു വേളവിളിയ്ക്കൂ !
വ്യാകുലം ! ഹൃദയവേദനയോടെ
‘ഈശ്വരായിവനുദർശനമേകൂ’
കുഞ്ഞുപോലെ കരയൂ ! ഇനി വേണ്ട
പാവയൊന്നു മതിനൽപ്പവുമില്ല
കൗതുകം അവളു വന്നിവനേ ഹാ
ഏറ്റിടേണമിനിവയ്യ!യെടുക്കൂ
ഏതു ജാതിമതമാകിലു,മൽപ്പം
തെറ്റതാകിലുമതത്രയബദ്ധം
ആവുകില്ലവനു വ്യാകുലചിത്തം
മാത്രമാണു ! ഭഗവാനതവശ്യം !
പ്രാണനീശ്വരനു വേണ്ടി തപിയ്ക്കും
കുഞ്ഞുപോലെയതു വാശിപിടിയ്ക്കും
പൂർവ്വദിക്കു ചുവന്നു കഴിഞ്ഞാൽ
സൂര്യനെത്തുവതിനില്ലയമാന്തം
ബങ്കിമേ സമയമില്ലിനി മുങ്ങൂ
ആഴ്ന്നു ചെന്നു പലരത്നമെടുക്കൂ
സർവ്വപാപ ശമനത്തിനധീശ –
നാമമന്ത്രമതുതന്നെ സ്മരിക്കൂ
രാമകൃഷ്ണഗുരുഭാവ സമാധി
പൂണ്ടുനിന്നവിടെയത്ഭുതമായി !
യാത്രചൊന്നു കവി ഭാരതനാടിൻ
പാദപത്മയുഗളത്തിലൊടുങ്ങാൻ
. ! .
സുദേവ്. ബി
*
ബങ്കിം എന്നതിന്ബംഗാളിയിൽ വളവ് എന്നും അർത്ഥമുണ്ട്
ബ്രട്ടീഷ് ഗ: വ ജോലിക്കാരനായതു മൂലമാണ് വളഞ്ഞത് എന്നാണ് ഗുരുവിൻ്റെ ചോദ്യത്തിനു മറുപടിയായിബങ്കിംചന്ദ്ര ചാറ്റർജി പറഞ്ഞത്.
രാധയുടെ പ്രേമംകൃഷ്ണനെ ത്രിഭംഗനാക്കിയതുമായി ഗുരു ഘടിപ്പിക്കുന്നു സ്വാഗത.