പറയാതെ വന്നെന്റെയോരം ചേർന്നു
അറിയാത്തമട്ടിൽ നീ തൊട്ടുനിന്നു .
മറ്റാരുമറിയാതെ മൗനത്തിൻതീരത്ത്
മിഴികളൊരായിര൦ കവിതച്ചൊല്ലി.
(പറയാതെ വന്നെന്റെയോരം)
നീർമാതളചോട്ടിൽ പൂത്തു നിന്നു
കവിഭാവനകളിൽ മുഴുകി നിന്നു.
കാറ്റു വിളിച്ചിട്ടും കിളിമൊഴി കേട്ടിട്ടും
അറിയാതെയെങ്ങോ തരിച്ചുനിന്നു.
(പറയാതെ വന്നെന്റെയോരം)
ഏഴഴകുള്ളൊരീ സ്വപ്നങ്ങളിലെന്നും
സ്നേഹാർദ്രമാകുമീ ഈരടികൾ
അകലെയിരുന്നൊരു പൂങ്കുയിൽ പാടി,
മധുരമനോഹരമീ പ്രണയഗീതം !
ശ്രീരേഖ.എസ്